കോൺഗ്രസിന്റെ തിരിച്ചുവരവിന്റെ ഉജ്ജ്വല നിമിഷമാണിത്: വാണിദാസ് എളയാവൂർ

കണ്ണൂർ: കോണ്‍ഗ്രസ്സിന് ഇത് തിരിച്ചുവരവിന്റെ ഉജ്ജ്വല നിമിഷമാണെന്ന് പ്രമുഖ സാമൂഹിക സാംസ്ക്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ വാണിദാസ് എളയാവൂര്‍. ദേശീയ സുരക്ഷക്ക് രാഷ്ട്രീയ ജാഗ്രത എന്ന മുദ്രാവാക്യവുമായി ഡിസിസി പ്രസിഡന്റ് നയിക്കുന്ന ആസാദി കി ഗൗരവ് പദയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ വൈകിട്ട് വാണിദാസ് എളയാവൂരിന്റെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ ജാഥാ ലീഡർ അഡ്വ. മാർട്ടിൻ ജോർജിന് വാണിദാസ് എളയാവൂർ ദേശീയ പതാക കൈമാറി. ജനാധിപത്യ മതേതര പ്രസ്ഥാനത്തിന്റെ നവോത്ഥാനമാണ് നാം കാണുന്നതെന്നും വാണിദാസ് എളയാവൂർ പറഞ്ഞു.

കോണ്‍ഗ്രസിന്റേതു പോലെ തെളിവുറ്റതും പുരോഗമനപരവുമായ പ്രത്യയശാത്രം അവകാശപ്പെടാന്‍ കഴിയുന്ന വേറൊരു രാഷ്ട്രീയ പ്രസ്ഥാനം ഇന്നില്ലെന്ന് വാണിദാസ് എളയാവൂര്‍ പറഞ്ഞു. രാഷ്ട്രസേവനം ജീവിതലക്ഷ്യമായി കണ്ട് ആത്മത്യാഗം വരിച്ച മഹാരഥന്മാരുടെ പെരുനിര സാരഥ്യം വഹിക്കുന്ന വേറൊരു സംഘടനയുമില്ല. എല്ലാം മറന്ന പോലെ കാലം അത് നിശബ്ദമാക്കിക്കളഞ്ഞു.

നിശ്ശബ്ദതയില്‍ മൂടിക്കെട്ടിയ കോൺഗ്രസിന് ഒരു പുനർജന്മം ലഭിച്ചതായി തോന്നുന്നു. പുനർജനിച്ച കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഉജ്ജ്വല നിമിഷമാണിതെന്ന് വാണിദാസ് എളയാവൂർ പറഞ്ഞു. മേയര്‍ അഡ്വ. ടി.ഒ. മോഹനന്‍, നേതാക്കളായ സുരേഷ്ബാബു എളയാവൂര്‍, കെ.സി. മുഹമ്മദ് ഫൈസല്‍, അഡ്വ. റഷീദ് കവ്വായി, റിജില്‍ മാക്കുറ്റി, എം.ആര്‍. മായന്‍, മുഹമ്മദലി കൂടാളി, പ്രദീപന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

Print Friendly, PDF & Email

Leave a Comment

More News