രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ കടന്നുപോകുന്നു: കടന്നപ്പപ്പള്ളി രാമചന്ദ്രന്‍

കണ്ണൂർ: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. അപ്രഖ്യാപിത അടിയന്തരാവസ്ഥ അടിയന്തരാവസ്ഥയേക്കാൾ അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി ‘സ്വാതന്ത്ര്യം – ജനാധിപത്യം – ഫോർത്ത് എസ്റ്റേറ്റ്’ എന്ന വിഷയത്തിൽ കണ്ണൂർ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാർലമെന്റംഗങ്ങൾക്ക് പാർലമെന്റിൽ തങ്ങളുടെ ചുമതലകൾ നിർവഹിക്കാൻ കഴിയാത്ത സാഹചര്യമാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിൽ തന്നിഷ്ടം പോലെ നടത്താനാണ് ശ്രമം. ഒരു നോട്ടീസ് പോലും സ്വീകരിക്കുന്നില്ല. ഗൗരവമേറിയ വിഷയങ്ങൾ ചർച്ച ചെയ്യാത്തത് ജനാധിപത്യ ധ്വംസനമാണെന്നും അദ്ദേഹം പറഞ്ഞു.

കേരള ഗാന്ധി സ്മാരക നിധി മുന്‍ സെക്രട്ടറിയും പത്രപ്രവര്‍ത്തകനും അധ്യാപകനുമായ അജിത് വെണ്ണിയൂര്‍ പ്രഭാഷണം നടത്തി. അജിത് വെണ്ണിയൂര്‍ രചിച്ച രണ്ട് പുസ്തകങ്ങള്‍ പ്രസ് ക്ലബ്ബ് ലൈബ്രറിയിലേക്ക് സമര്‍പ്പിച്ചു. കൂടാതെ പ്രമുഖ ഗാന്ധിയന്‍ മാത്യു എം.കണ്ടത്തിലും സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട അഞ്ച് പുസ്തകങ്ങള്‍ സമര്‍പ്പിച്ചു. പരിപാടിയില്‍ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സിജി ഉലഹന്നാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വിജേഷ്, കബീര്‍ കണ്ണാടിപ്പറമ്പ് എന്നിവരും പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News