പ്രശസ്ത കന്നഡ ഗായകൻ ശിവമൊഗ്ഗ സുബ്ബണ്ണ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ ഗായകൻ ശിവമൊഗ്ഗ സുബ്ബണ്ണ വ്യാഴാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചതായി കുടുംബവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തിന് 83 വയസ്സായിരുന്നു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് നഗരത്തിലെ ജയദേവ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ചായിരുന്നു അന്ത്യം. ഒരു മകനും മകളുമുണ്ട്.

“കാടു കുതിരേ” എന്ന ചിത്രത്തിലെ “കാടു കുദൂരേ ഓടി ബന്ദിട്ടാ”  എന്ന ഗാനത്തിന് ദേശീയ അവാർഡ് നേടിയ ആദ്യ കന്നഡിഗനായിരുന്നു സുബ്ബണ്ണ. കന്നഡയിലെ കവിതകൾക്ക് സംഗീതം നൽകുന്ന ഒരു വിഭാഗമായ ‘സുഗമ സംഗീത’ മേഖലയിലെ പ്രവർത്തനത്തിന് പേരുകേട്ട സുബ്ബണ്ണ, കുവെമ്പു, ദാരാ ബേന്ദ്രെ തുടങ്ങിയ പ്രശസ്ത കവികളുടെ കവിതകളിൽ പ്രവർത്തിക്കുകയും പാടുകയും ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി അവാർഡുകളും ബഹുമതികളും നേടിയിട്ടുണ്ട്. ആകാശവാണിയിലും ദൂരദർശനിലും ഗായകനായ അദ്ദേഹം അഭിഭാഷകനായും പ്രവർത്തിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News