എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയ സമ്മേളനം; സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയ സമ്മേളന പ്രചരണ സ്വാഗത സംഘം ഓഫീസ് കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം ശബീബ ഹമീദ് ഉദ്ഘാടനം ചെയ്യുന്നു

കൂട്ടിലങ്ങാടി : ‘ഇസ്ലാം വിമോചനത്തിന്റെ പുതു ലോക ഭാവന’ തലക്കെട്ടിൽ സെപ്റ്റംബർ 04 ന് നടക്കുന്ന എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയ സമ്മേളന സ്വാഗത സംഘം ഓഫീസ് കീരംകുണ്ടിൽ കൂട്ടിലങ്ങാടി ഗ്രാമപ്പഞ്ചായത്ത് അംഗം ശബീബ ഹമീദ് ഉദ്ഘാടനം ചെയ്തു.

എസ്‌.ഐ.ഒ മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് റബീ ഹുസൈൻ തങ്ങൾ, സെക്രട്ടറി സി.എച്ച് യഹ് യ, ജോ. സെക്രട്ടറി ജലാൽ, കൺവീനർ ഹാനി കടുങ്ങൂത്ത്, അഷ്റഫ് സി.എച്ച്, വഹാബ് സി.എച്ച് തുടങ്ങിയവർ സംബന്ധിച്ചു.

 

Leave a Comment

More News