ശ്യാം കൃഷ്ണന്റെ അപ്സരയ്ക്ക് മികച്ച പ്രതികരണം

നവാഗതനായ ശ്യാം കൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത അപ്സര എന്ന അതിജീവന ത്രില്ലർ ഒടിടിയിൽ പുറത്തിറങ്ങി. സൈന പ്ലേയിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും ശ്യാം തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്.

100 സ്റ്റോറീസിന്‍റെ ബാനറിൽ ബിജേഷ് മത്തായി, സെബിൻ മാത്യു എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പുതുമുഖങ്ങളായ അലൻ ചേറമ്മേൽ, ശരത് വിഷ്‌ണു ​ഗോപാൽ, കിൻഡർ ഓലിക്കൻ, ഷിജേഷ് ചന്ദ്രൻ, ബോബി, അഖില രാജൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സാമുവൽ എബിയാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനരചന ജയകുമാർ ചെങ്ങമനാട്, ബാൽ ആന്റണി പാപ്പു. പ്രമോദ് ചന്ദ്രനാണ് പ്രൊഡക്ഷൻ കൺട്രോളർ. കല: മുരളി ബി, സഹസംവിധായകര്‍: സുമേഷ് എസ്എസ്, വൈശാഖ് എംഎസ്, മേക്കപ്പ്: സുരേഷ് ചെമ്മനാട്.

https://youtu.be/GxEl-Rh398k

Leave a Comment

More News