സംയുക്ത ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 2,3,4 തിയ്യതികളില്‍

ന്യുയോര്‍ക്ക്: ഗ്ലെന്‍ ഓക്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രൂക്ക്‌ലിന്‍ ക്വീന്‍സ് ലോങ്ങ് ഐലന്‍ഡ് ഏരിയയിലുള്ള കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചസ് ഇന്‍കോര്‍പറേറ്റ്‌സിന്റെ സംയുക്ത ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 2,3,4 (വെള്ളി, ശനി, ഞായര്‍) തിയ്യതികളില്‍ വൈകുന്നേരം 6 മണിക്ക് നടത്തപ്പെടുന്നു.

സെപ്തംബര്‍ രണ്ടാം തിയ്യതി ലെവി ടൗണിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയിലും (110 School House Road Levitown , NY- 11756) 3,4 തീയതികളില്‍ ഔവര്‍ ലേഡി ഓഫ് റോമന്‍ കാത്തലിക് പള്ളിയിലുമാണ് (258- 15 80th Ave Floral park , NY – 11004) കണ്‍വെന്‍ഷന്‍ നടക്കുന്നത്.

സെപ്തംബര്‍ രണ്ടാം തിയ്യതി റവ.ഡീക്കൻ എബ്രഹാം (ഷോജിൽ) എബ്രഹാം ജനറല്‍ സെക്രട്ടറി നേര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം . മൂന്നാം തിയ്യതി റവ.ഫാദര്‍ മാര്‍ക്കോസ് ജോണ്‍ (മൂലേടം സെന്റ് തോമസ് ഇടവക വികാരി, ബി.എം.എം സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പാമ്പാടിയുടെ ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ്) . നാലാം തിയ്യതി റവ.ഫാദര്‍ സജി നൈനാന്‍ (കരുവാറ്റ മാര്‍ യാക്കോബ് ബുര്‍ദ്ദാന വലിയ പള്ളി ഇടവക വികാരി) എന്നിവര്‍ കണ്‍വെന്‍ഷന്‍ നയിക്കും .

കൗണ്‍സില്‍ ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും . റവ. ഫാദര്‍ ജോണ്‍ തോമസ് ആലുമൂട്ടില്‍ പ്രസിഡന്റായ കൗണ്‍സിലില്‍ ഷാബു ഉമ്മൻ സെക്രട്ടറി ആയും ഫിലിപ്പോസ് സാമുവല്‍ ട്രഷറര്‍ ആയും പ്രവര്‍ത്തിക്കുന്നു . ക്വയര്‍ ഡയറക്ടര്‍ റവ.ദിലീപ് ചെറിയാന്‍ , ജോസഫ് പാപ്പന്‍ ക്വയര്‍ മാസ്റ്റര്‍ , ക്വയര്‍ കോര്‍ഡിനേറ്റര്‍ മിനി കോശി പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ സജി താമരവേലില്‍ ആലീസ് ഈപ്പന്‍ എല്‍സിക്കുട്ടി മാത്യു എന്നിവരും പ്രവര്‍ത്തിക്കുന്നു .

Print Friendly, PDF & Email

Related posts

Leave a Comment