കാറും കോളും അപ്രത്യക്ഷമായി, ഇനി ഐശ്വര്യത്തിന്റെ നാളുകൾ, ചിങ്ങപ്പുലരിയിലേക്ക് മലയാളക്കര ഉണരുന്നു

കർക്കടക മാസത്തിലെ കാറും കോളും മാറി. ഇനി സമൃദ്ധിയുടെയും ഐശ്വര്യത്തിന്റേയും ദിവസങ്ങളാണ്. ഇന്ന് ചിങ്ങം 1, മലയാളത്തിന് പുതുവർഷാരംഭം. ഒപ്പം കർഷക ദിനവും. പാടത്തു നിന്ന് കൊയ്തെടുത്ത നെല്ല് വീടിന്റെ അറകളിലും പത്തായങ്ങളിലും നിറയുന്ന കാർഷിക സംസ്‌കാരത്തിന്റെ ഗൃഹാതുര സ്മരണ കൂടിയാണ് ചിങ്ങമാസം.

ഏറെ പ്രതീക്ഷയോടെയാണ് കേരളം പൊന്നിന്‍ ചിങ്ങത്തെ വരവേൽക്കുന്നത്. കൊവിഡ് മഹാമാരിക്ക് ശേഷം പിറന്ന ഈ വർഷത്തെ ചിങ്ങത്തിന് മലയാളിയുടെ മനസ്സിൽ മാറ്റേറെയാണ്. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടക്കും.

ഇന്ന് മുതൽ എല്ലാ മലയാളികളും ഓണത്തിനായി കാത്തിരിപ്പിലായിരിക്കും. അത്തം ആഗസ്റ്റ് 30ന് ആരംഭിക്കും.ഇത്തവണത്തെ തിരുവോണം സെപ്റ്റംബർ 7നാണ്. ഇന്ന് പൂവും പൂവിളിലും മാത്രമല്ല മലയാള ഭാഷയുടെ മാധുര്യം നമ്മെ ഓർമിപ്പിക്കുന്ന ഭാഷാദിനം കൂടിയാണ്.

Print Friendly, PDF & Email

Leave a Comment