മൂന്നു സുഹൃത്തുക്കൾ ഒരുമിച്ച് ആത്മഹത്യ ചെയ്തത് ഗ്രാമത്തെ നടുക്കി

നവാഡ: ബീഹാറിലെ നവാഡ ജില്ലയിൽ ഒരു സ്ത്രീയും രണ്ട് പെൺകുട്ടികളും ഒരുമിച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത് ഗ്രാമത്തെ ഞെട്ടിച്ചു. നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ മഹുലി ഗ്രാമത്തിലെ ചൗഹാൻ തോലയിലാണ് സംഭവം. രാമേശ്വര്‍ ചൗഹാന്റെ ഭാര്യ റാണി ദേവി (18), ദാഹു ചൗഹാന്റെ മകൾ കഞ്ചൻ കുമാരി (14), ലേഖ ചൗഹാന്റെ മകൾ ആശാ കുമാരി (13) എന്നിവരാണ് മരിച്ചത്. മൂവരും സുഹൃത്തുക്കളാണെന്നും എല്ലായിടത്തും ഒരുമിച്ചാണ് പോകാറുള്ളതെന്നും സംഭവവുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ പറഞ്ഞു.

ഈ മൂവര്‍ സംഘം നക്തി പാലത്തിന് സമീപം തയ്യൽ പഠിക്കാൻ ഒരുമിച്ച് പോയിരുന്നു. ഓഗസ്റ്റ് 13 ന് വൈകുന്നേരം ഇവര്‍ ഗ്രാമത്തിലെത്തി നിശബ്ദമായി വിഷം കഴിക്കുകയായിരുന്നു. അതിൽ റാണി ദേവിക്കും ആശാ കുമാരിക്കും ഒരേ രാത്രിയിൽ ജീവൻ നഷ്ടപ്പെട്ടു, കഞ്ചൻ കുമാരി ബുധനാഴ്ച രാവിലെ മരിച്ചു. മൂവരും വിഷം കഴിച്ച് ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് ആർക്കും അറിയില്ല. സംഭവത്തിന് ശേഷം കുടുംബാംഗങ്ങള്‍ ഞെട്ടലിലാണ്.

സംഭവത്തിന് ശേഷം ഗ്രാമം മുഴുവൻ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. സംഭവം ലോക്കൽ പോലീസിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ചൊവ്വാഴ്ച രാത്രി വൈകി പോലീസ് സ്ഥലത്തെത്തി ആവശ്യമായ അന്വേഷണം നടത്തി. എന്നാൽ, ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ഒരു ഗ്രാമവാസിയും ഈ വിഷയത്തിൽ സംസാരിക്കാൻ തയ്യാറല്ലെന്ന് പോലീസ് പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ മൂവരും ഒരുമിച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സാഹചര്യം എന്തായിരുന്നു എന്ന ചോദ്യമാണ് ഉയരുന്നത്.

അതേസമയം, സംഭവത്തിന് ശേഷം കുടുംബം എല്ലാ മൃതദേഹങ്ങളും ദഹിപ്പിച്ചതും ദുരൂഹത പടര്‍ത്തുന്നുണ്ട്.

Print Friendly, PDF & Email

Leave a Comment