പിണറായി വിജയന്‍ യോഗിയെപ്പോലെ; കാപ്പ ചുമത്തി നാടു കടത്തേണ്ടത് മുഖ്യമന്ത്രിയെയും എൽഡിഎഫ് കൺവീനറെയുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്തിയ പൊലീസ് നടപടിയിൽ സർക്കാരിനെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഫർസീൻ മജീദ് എന്ന പേരിലാണ് പിണറായി വിജയന് പ്രശ്നമെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. അലൻ, താഹ എന്നീ പേരുകൾ പിണറായിക്ക് പ്രശ്നമായിരുന്നു.

ഇത് കേരളമാണെന്നും യുപിയല്ലെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും എൽഡിഎഫ് കൺവീനർ ഇപി ജയരാജനെയും കാപ്പ ചുമത്തി നാടുകടത്തണം. പല സിപിഎം നേതാക്കളും അവരെ കൊലപ്പെടുത്തി കേരള രാഷ്ട്രീയത്തിൽ ഇടം നേടി. ആലുവയിൽ പ്രതിഷേധ പ്രകടനം നടത്തിയ മുസ്ലീം സഹോദരങ്ങളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന അന്വേഷണത്തിനും പിണറായി സർക്കാർ ഉത്തരവിട്ടു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കരിനിയമം ഉപയോഗിച്ച് ജയിലിലടച്ചത് സിദ്ദിഖ് കാപ്പൻ എന്ന പേര് പ്രശ്നമായതിനാലാണ്.

സിദ്ദിഖ് കാപ്പൻ ചെയ്‌തത് ഭരണ കൂടത്തെ വിമര്‍ശിച്ചു എന്ന കുറ്റമാണ്. പ്രതിഷേധിക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും കള്ളക്കേസിൽ ജയിലിൽ അടയ്ക്കുന്ന യോഗീ ശൈലിയാണ് ഇവിടെ പിണറായി വിജയനും പ്രയോഗിക്കുന്നത്. ഫര്‍സീന്‍ മജീദിന്‍റെ പേരില്‍ കാപ്പ ചുമത്തി ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് പിണറായിയും സി.പി.എമ്മും കരുതേണ്ടതില്ല.

എകെജി സെന്‍ററിന് നേര്‍ക്കുണ്ടായ പടക്കമേറ് ഉള്‍പ്പടെയുള്ള കേസുകളിലെ ആസൂത്രകനാണ് ഇപി ജയരാജന്‍. പരാതിക്കാരനെതിരെ കാപ്പ ചുമത്തുന്ന കേരളത്തിലെ ആഭ്യന്തര വകുപ്പ് ഇന്ത്യയ്ക്കുതന്നെ നാണക്കേടാണ്. സിപിഎം കേന്ദ്രങ്ങളുടെ ഉത്തരവുമാത്രം നടപ്പാക്കുന്ന മാനവും നാണവുമില്ലാത്ത ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ പൊലീസ് സേനയെ സി.പി.എമ്മിന്റെ പോഷക സംഘടനയാക്കിയെന്നും സുധാകരന്‍ ആരോപിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News