ഇന്നത്തെ രാശിഫലം (ആഗസ്റ്റ് 21, ഞായര്‍)

ചിങ്ങം: നിങ്ങളുടെ ദൃഢനിശ്ചയവും ആത്മവിശ്വാസവും മൂലം ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് ഇന്ന് സാധിക്കും. ജോലിയില്‍ പ്രൊമോഷന്‍ ലഭിക്കാനോ മേല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് പ്രശംസ ലഭിക്കാനോ സാധ്യതയുണ്ട്. കല, കായിക, സാഹിത്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ പ്രതിഭ പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കുകയും അതുവഴി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യും.

കന്നി: ധ്യാനത്തോടെ ദിവസം ആരംഭിക്കുകയാണെങ്കില്‍ ദിവസം മുഴുവന്‍ നിങ്ങളുടെ മനസിന് സമാധാനവും ശാന്തിയും അനുഭവപ്പെടും. സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതും സഹോദരങ്ങളുടെ പിന്തുണ ലഭിക്കുന്നതും നിങ്ങളെ ഇന്ന് പ്രസന്നരാക്കും. വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല ദിവസമാണ്. വിദൂരദേശങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ നിങ്ങള്‍ക്ക് സംതൃപ്‌തി നല്‍കും.

തുലാം: മുന്‍കോപവും അസഹ്യതയും നിങ്ങളുടെ ഒരു പ്രശ്‌നവും പരിഹരിക്കില്ല. പകരം ക്ഷമ ഉണ്ടാകുന്നത് നല്ലതാണ്. നിയമവിരുദ്ധമോ അധാർമികമോ ആയ പ്രവര്‍ത്തികളില്‍ നിന്ന് അകന്ന് നില്‍ക്കുക. അവ നിങ്ങളുടെ പ്രശ്‌നങ്ങള്‍ വർധിപ്പിക്കുകയേ ഉള്ളൂ. ഒരു പുതിയ ബന്ധം ഉണ്ടാക്കാന്‍ അനുയോജ്യമായ സമയമല്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാമെന്നതുകൊണ്ട് കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുക.

വൃശ്ചികം: ഇന്ന് നിങ്ങള്‍ക്കായി കുറച്ച് സമയം കണ്ടെത്തുക. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് അവസരം സൃഷ്‌ടിച്ച് അവരുമായി ഉല്ലാസകരമായി സമയം ചെലവഴിക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തിന് നല്ലതാണ്. ഒന്നിച്ചൊരു സിനിമ കാണാന്‍ പോകുകയോ ഒരു സാഹസിക യാത്ര നടത്തുകയോ ചെയ്യുന്നതും ഗുണം ചെയ്യും.

ധനു: ധനുരാശിക്കാര്‍ക്ക് ഇന്ന് അനുകൂല ദിവസമാണ്. ആരോഗ്യം, സമ്പത്ത്, സന്തോഷം ഇവയെല്ലാം ഇന്ന് നിങ്ങളെ തേടിയെത്തും. വീട്ടിലെ ഐക്യവും സമാധാനവും നിങ്ങളെ ദിവസം മുഴുവനും ഊര്‍ജ്വസ്വലരും ഉന്മേഷമുള്ളവരുമാക്കും. തൊഴിലിടത്ത് സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. നിങ്ങള്‍ക്ക് സാമ്പത്തികമായും മെച്ചപ്പെട്ട ദിവസമായിരിക്കും.

മകരം: ഇന്നത്തെ ദിനം നിങ്ങള്‍ക്ക് അനുകൂലമാണ്. നിങ്ങളുടെ കഴിവുകളാല്‍ മറ്റുള്ളവരെ നിങ്ങള്‍ അത്ഭുതപ്പെടുത്തും. ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനായി പ്രവര്‍ത്തനരീതിയില്‍ ഇന്ന് നിങ്ങള്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിച്ചത് നിങ്ങളുടെ ജോലിയില്‍ മികച്ച ഫലങ്ങള്‍ നല്‍കും.

കുംഭം: നിങ്ങളുടെ ഉദാര മനസും പെരുമാറ്റവും മൂലം മറ്റുള്ളവര്‍ ഇന്ന് നിങ്ങളെ സഹായിക്കും. നിങ്ങളുടെ ക്രിയാത്മകമായ പ്രതികരണം മറ്റുള്ളവരെ ആകര്‍ഷിക്കുന്നതിന് സഹായകമാകും. നിങ്ങളുടെ സുഹൃത്തുക്കള്‍ ഇന്ന് നിങ്ങള്‍ക്ക് സന്തോഷം നല്‍കും.

മീനം: നിങ്ങളുടെ ജീവിതത്തിലെ നിര്‍ണായകമായ ഒരു നിമിഷത്തിലൂടെ കടന്നുപോകേണ്ടതിനാല്‍ ഇന്നത്തെ ദിവസം നിങ്ങള്‍ ശ്രദ്ധ പുലര്‍ത്തുക. നിങ്ങള്‍ സങ്കല്‍പ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഇന്ന് വിജയകരമായി തീരും. നിങ്ങള്‍ വളരെ കണിശക്കാരാണെങ്കില്‍ക്കൂടി നിങ്ങളുടെ ചടുലമായ പ്രകൃതം അപകടസാധ്യതകളിലേക്ക് ഇന്ന് നിങ്ങളെ നയിക്കും.

മേടം: മേടരാശിക്കാർക്ക് ഇന്ന് ഒരു സാധാരണ ദിവസമാണ്. എങ്കിലും ഇന്ന് സ്ഥിതിഗതികള്‍ കുറച്ചുകൂടി മെച്ചപ്പെടും. നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ പുറത്ത് നിന്ന് ഭക്ഷണം കഴിക്കരുത്. നിങ്ങളുടെ മനസ് പലവിധ പ്രശ്‌നങ്ങളാല്‍ അസ്വസ്ഥമായിരിക്കും. അതിനെ കുറിച്ച് കൂടുതല്‍ ആശങ്കപ്പെടുന്നത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാനിടയാക്കും. ധ്യാനം നിങ്ങള്‍ക്ക് ആശ്വാസവും ശാന്തതയും നല്‍കും.

ഇടവം: ഇന്ന് നിങ്ങള്‍ക്ക് അനുകൂല ദിവസമാണ്. ഒരു പുതിയ ആത്മവിശ്വാസം കൈവന്നതായി നിങ്ങള്‍ക്ക് തോന്നും. ഇത് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങളെ സഹായിക്കും. തന്മൂലം നിങ്ങളുടെ ജോലി വിജയകരമായും ഉത്സാഹപൂര്‍വവും ചെയ്‌ത് തീര്‍ക്കാന്‍ സാധിക്കും. സാമ്പത്തികപരമായും ഇന്ന് മെച്ചപ്പെട്ട ദിവസമാണ്. കുടുംബത്തിലെ സമാധാനപരമായ അന്തരീക്ഷം ഇന്നത്തെ സായാഹ്നം സന്തോഷകരമാക്കും.

മിഥുനം: മിഥുനം രാശിക്കാര്‍ ഇന്ന് ജാഗ്രത പുലര്‍ത്തേണ്ട ദിവസമാണ്. നിങ്ങളുടെ കോപവും സംസാരരീതിയും വിപത്ത് ക്ഷണിച്ച് വരുത്തുമെന്നതിനാല്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ഈ സ്വഭാവം മൂലം കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും തെറ്റിദ്ധാരണകളുണ്ടായേക്കാം. ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മാനസിക പിരിമുറുക്കത്തിനും ഇത് ഇടവരുത്തുകയും ചെയ്തേക്കും. അപകടങ്ങള്‍ക്കും അമിതച്ചെലവുകള്‍ക്കും ഇന്ന് സാധ്യതയുണ്ട്.

കര്‍ക്കടകം: നിങ്ങള്‍ ഇന്ന് ഊര്‍ജ്വസ്വലരായിരിക്കും. ബിസിനസിലും സാമ്പത്തികപരമായ മറ്റ് കാര്യങ്ങളിലും ഇന്ന് അനുയോജ്യമായ ദിവസമാണ്. നിങ്ങളുടെ വരുമാനം ഗണ്യമായി വര്‍ധിക്കും. ധനസമാഹരണത്തിന് അനുയോജ്യമായ ദിവസമാണ്. ദീര്‍ഘകാലത്തിന് ശേഷം ഒരു സുഹൃത്തിനെ ഇന്ന് കണ്ടുമുട്ടും. കുടുംബത്തോടൊപ്പം ഒരു ചെറിയ യാത്ര പോകുന്നത് നല്ലതാണ്. ഓരോ നിമിഷവും ആസ്വദിക്കാന്‍ ശ്രമിക്കുക.

Leave a Comment

More News