കണ്ണൂര്‍ യൂണിവേഴ്സിറ്റി: പ്രിയാ വർഗീസിന്റെ നിയമനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ; കേസിൽ കക്ഷി ചേരാൻ യുജിസിക്ക് നിർദ്ദേശം

എറണാകുളം: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ച സര്‍‌വ്വകലാശാലയുടെ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് സ്റ്റേ ചെയ്തത്. രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്.

പ്രിയ വർഗീസ് ഒന്നാമതെത്തിയ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം വിലക്കിയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ആഗസ്റ്റ് 31ന് കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും. അതുവരെയാണ് പ്രിയ വർഗീസിന്റെ നിയമനം തടഞ്ഞുകൊണ്ടുള്ള സ്റ്റേ. ഇതു സംബന്ധിച്ച് വിശദീകരണം തേടി എതിര്‍ കക്ഷികളായ കണ്ണൂർ യൂണിവേഴ്‌സിറ്റി വിസിയും സർക്കാരും പ്രിയ വർഗീസുമടക്കം ആറുപേർക്ക് കോടതി നോട്ടീസ് അയച്ചു. ഹർജിയിൽ യുജിസിയെ കക്ഷി ചേർക്കാനും നിർദേശമുണ്ട്. മാനദണ്ഡങ്ങൾ ലംഘിച്ചാണോ നിയമനം നടത്തിയതെന്ന കാര്യത്തിൽ യുജിസി വിശദീകരണം നൽകണം.

പ്രിയ വർഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുന:ക്രമീകരിക്കണം എന്നാവശ്യപ്പെട്ടാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. യു.ജി.സി മാനദണ്ഡങ്ങൾ മറികടന്നാണ് നിയമനമെന്നും, റിസർച്ച് സ്‌കോറിൽ ഏറെ പിന്നിലായിരുന്ന പ്രിയ വർഗീസിനെ അഭിമുഖത്തിൽ കൂടുതൽ മാർക്ക് നൽകി ഒന്നാം റാങ്കില്‍ എത്തിക്കുകയായിരുന്നുവെന്നും ഹർജിയിൽ ഉന്നയിച്ചിരുന്നു. ഒന്നാം റാങ്കുകാരിയായ പ്രിയയ്‌ക്ക്‌ 156 മാര്‍ക്കും, ജോസഫ് സ്‌കറിയയ്‌ക്ക് 651 മായിരുന്നു റിസർച്ച് സ്‌കോർ.

Print Friendly, PDF & Email

Leave a Comment

More News