സ്ത്രീകൾ അനുഭവിക്കുന്ന ദുരവസ്ഥയാണ് അവഗണ: സതീഷ് കളത്തിൽ

ഗുരുവായൂർ: പി. അനിലിന്റെ, ‘ഇടവഴിയിലെ പടവുകൾ’ എന്ന കവിതാ സമാഹാരത്തിൻറെ പ്രകാശനവും അന്തരിച്ച സാഹിത്യകാരി ഗീതാ ഹിരണ്യനെകുറിച്ചുള്ള അനുസ്മരണവും ഗുരുവായൂർ കെ. ദാമോദരൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മകരം ബുക്സ് പബ്ലിഷ് ചെയ്ത പുസ്തകം ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. വി. കെ. വിജയൻ കെ. ടി. ഡി. സി. മുൻ ഡയറക്ടർ പി. ഗോപിനാഥന് നൽകിയാണ് പ്രകാശനം ചെയ്തത്. ഗീതാ ഹിരണ്യൻറെ പേരിലുള്ള സാഹിത്യ പുരസ്കാരം നവ എഴുത്തുകാരി ബദരിക്ക് ചടങ്ങിൽ സമ്മാനിച്ചു.

‘ഗീതാ ഹിരണ്യൻ അനുസ്മരണം’, കവിയും ചലച്ചിത്ര സംവിധായകനുമായ സതീഷ് കളത്തിൽ നിർവ്വഹിച്ചു. സ്ത്രീകൾ അനുഭവിക്കുന്ന ദുരവസ്ഥ അവഗണനയാണെന്നും അകത്തുള്ള പുരുഷനായാലും പുറത്തുള്ള പുരുഷനായാലും സ്ത്രീക്കു നേരെയുള്ള ഇത്തരം മനോഭാവങ്ങൾക്ക് എക്കാലത്തും ഒരേ മുഖമാണെന്നും ഗീതാ ഹിരണ്യൻറെ ‘സുഖം’ എന്ന കവിതയെ ആസ്പദമാക്കി സതീഷ് പറഞ്ഞു.

മകരം ബുക്സ് ചീഫ് എഡിറ്റർ കെ.കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. കവയിത്രി രശ്മി നിഷാദ്, യുവ മോർച്ച സംസ്ഥാന ജന. സെക്രട്ടറി കെ..ഗണേഷ്, സിനിമാ സീരിയൽ നടൻ പി.ദിനേശ് കുമാർ, സാംസ്കാരിക പ്രവർത്തകൻ ഹനീഫ് പതിയെരിൽ എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News