സംസ്‌കൃതം ദേശീയ ഭാഷയാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: സംസ്‌കൃതത്തെ ദേശീയ ഭാഷയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച തള്ളി. നയപരമായ തീരുമാനമാണെന്നും ഭരണഘടനയിൽ ഭേദഗതി വേണമെന്നും പറഞ്ഞാണ് കോടതി ഈ ഹർജി തള്ളിയത്. പൊതുതാൽപര്യ ഹർജിയിൽ വാദം കേൾക്കുന്നതിനിടെ സംസ്‌കൃതത്തിൽ ഒരു വരി ചൊല്ലാനും കോടതി ഹരജിക്കാരനോട് ആവശ്യപ്പെട്ടു.

റിട്ടയേർഡ് ബ്യൂറോക്രാറ്റ് ഡിജി വൻസാരയ്ക്ക് വേണ്ടിയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. സംസ്കൃതത്തെ ദേശീയ ഭാഷയായി പ്രഖ്യാപിക്കുന്നതിലൂടെ ഭാഷയുടെ ഉന്നമനത്തെക്കുറിച്ച് അദ്ദേഹം വാദിച്ചു. “ഈ നയം തീരുമാനത്തിന്റെ പരിധിയിൽ വരുന്നതാണ്. ഇതിന് ഭരണഘടനാ ഭേദഗതിയും വേണ്ടിവരും. ഒരു ഭാഷയെ ദേശീയ ഭാഷയായി പ്രഖ്യാപിക്കാൻ പാർലമെന്റിന് ഒരു റിട്ട് നൽകാനാവില്ല,” ജസ്റ്റിസ് എംആർ ഷായുടെയും ജസ്റ്റിസ് കൃഷ്ണ മുരാരിയുടെയും ബെഞ്ച് പറഞ്ഞു,

‘രാജ്യത്ത് എത്ര നഗരങ്ങളിൽ സംസ്‌കൃതം സംസാരിക്കുന്നു’ എന്ന് ബെഞ്ച് ചോദിച്ചു. അതേസമയം, കേന്ദ്രത്തിൽ നിന്ന് ഇക്കാര്യത്തിൽ ചർച്ച വേണമെന്നും, സർക്കാർ തലത്തിൽ ചർച്ച തുടങ്ങാൻ കോടതിയുടെ ഇടപെടൽ സഹായകമാകുമെന്നും വൻസാര പറയുന്നു. താങ്കൾ സംസ്‌കൃതം സംസാരിക്കുമോ എന്ന് കോടതി ചോദിച്ചു. “നിങ്ങൾക്ക് സംസ്‌കൃതത്തിൽ ഒരു വരി ചൊല്ലാമോ അതുമല്ലെങ്കില്‍ നിങ്ങളുടെ റിട്ട് ഹർജിയിലെ പ്രാർത്ഥന സംസ്‌കൃതത്തിലേക്ക് വിവർത്തനം ചെയ്യാമോ?” എന്ന കോടതിയുടെ ചോദ്യത്തിന് വിരമിച്ച ഉദ്യോഗസ്ഥൻ ഒരു വാക്യം ചൊല്ലി. “ഇത് ഞങ്ങൾക്കെല്ലാം അറിയാം” എന്ന മറുപടിയാണ് ബെഞ്ചിൽ നിന്ന് ലഭിച്ചത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News