ഝാര്‍ഖണ്ഡില്‍ ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന് മരത്തിൽ കെട്ടിത്തൂക്കി

ഝാര്‍ഖണ്ഡ്: വിവാഹം കഴിക്കാമെന്ന് മോഹിപ്പിച്ച് ലൈംഗികമായി ചൂഷണം ചെയ്ത 14 വയസ്സുള്ള ആദിവാസി പെൺകുട്ടിയെ ഝാര്‍ഖണ്ഡിലെ ദുംക ജില്ലയിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

വെള്ളിയാഴ്ച മുഫാസിൽ പോലീസ് സ്‌റ്റേഷന് പരിധിയിൽ വെച്ച് തന്റെ മകളെ ബലാത്സംഗം ചെയ്ത് കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയതായി പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അമ്മ ആരോപിച്ചു. നിര്‍മ്മാണ തൊഴിലാളിയായ അർമാൻ അൻസാരി എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് അംബർ ലക്ര പറഞ്ഞു .

ഐപിസി സെക്ഷൻ 376 (ബലാത്സംഗം), 302 (കൊലപാതകം), എസ്‌സി/എസ്ടി ആക്‌ട്, പോക്‌സോ ആക്‌ട് എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയതെന്ന് ലക്ര പറഞ്ഞു. സംഭവത്തിൽ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ദുഃഖം രേഖപ്പെടുത്തി.

‘ദുംകയിൽ നടന്ന സംഭവത്തിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. കുറ്റകൃത്യം ചെയ്തയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ ഞാൻ ദുംക പോലീസിനോട് നിർദ്ദേശിച്ചിട്ടുണ്ട്. പരേതയുടെ ആത്മാവിന് ദൈവം സമാധാനവും ഈ നിർണായക സമയം താങ്ങാനുള്ള ശക്തിയും ദുഃഖിതരായ കുടുംബത്തിന് ശക്തിയും നൽകട്ടെ,” സോറൻ ട്വീറ്റ് ചെയ്തു.

റിസോർട്ട് രാഷ്ട്രീയത്തിൽ നിന്ന് സമയം കിട്ടുമ്പോൾ ഝാർഖണ്ഡിൽ ശ്രദ്ധിക്കൂ എന്നാണ് സോറനെ ആക്രമിച്ചുകൊണ്ട് ബിജെപി ദേശീയ വൈസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ രഘുബർ ദാസ് ട്വിറ്ററിൽ കുറിച്ചത്. ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എംഎൽഎയായി തുടരുന്നത് സംബന്ധിച്ച ആശയക്കുഴപ്പങ്ങൾക്കിടയിൽ, ഭരണകക്ഷിയായ യുപിഎ സഖ്യത്തിലെ 32 എംഎൽഎമാരെ ഓഗസ്റ്റ് 30ന് കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരിലെ റിസോർട്ടിലേക്ക് കൊണ്ടുപോയിരുന്നു.

ആദിവാസി പെൺകുട്ടിയുടെ മരണത്തിൽ പാർട്ടി പ്രതികരണം ഞായറാഴ്ച അറിയിക്കുമെന്ന് ജെഎംഎം വക്താവ് സുപ്രിയ ഭട്ടാചാര്യ പറഞ്ഞു.

ആഗസ്റ്റ് 23 ന്, ഷാരൂഖ് എന്നയാൾ പതിനാറുകാരിയായ പെൺകുട്ടി ഉറങ്ങിക്കിടക്കുമ്പോൾ മുറിയുടെ ജനലിലൂടെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇയാളുടെ പ്രണയാഭ്യര്‍ത്ഥന തള്ളിക്കളഞ്ഞ കൗമാരക്കാരി ഓഗസ്റ്റ് 28 ന് മരണത്തിന് കീഴടങ്ങി.

ആഗസ്റ്റ് 28ന് റാഞ്ചിയിൽ 15 വയസ്സുള്ള ആദിവാസി പെൺകുട്ടിയെ 26കാരൻ ബലാത്സംഗം ചെയ്തു. രണ്ട് കേസുകളിലെയും കുറ്റവാളികള്‍ പിടിയിലായി.

Print Friendly, PDF & Email

Leave a Comment

More News