വാഷിംഗ്ടൺ സെന്റ് തോമസ് ഇടവകയിൽ മർത്തമറിയം സമാജം അംഗങ്ങളെ ആദരിച്ചു

വാഷിംഗ്ടൺ: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ മർത്തമറിയം സമാജ അംഗങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി കൂടിയ യോഗത്തിൽ നാൽപതു വർഷങ്ങളായി സമാജം അംഗങ്ങളായി പ്രവർത്തിച്ച സാറാമ്മ തോമസ്, ഗ്രേസി തോമസ്, ലീലാമ്മ വർഗീസ്, മറിയ ചാക്കോ എന്നിവരെ ആദരിച്ചു.

വിശുദ്ധ കുർബാനക്കു ശേഷം നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. കെ.ഓ. ചാക്കോ അധ്യക്ഷനായിരുന്നു. പുതിയതായി ചുമതലയേറ്റ സഭാ മാനേജിംഗ് കമ്മിറ്റി അംഗം ഷാജി വര്‍ഗീസ് മുഖ്യ സന്ദേശം നൽകി. ഇടവയുടെ വളർച്ചക്ക് നാൽപതു വര്‍ഷങ്ങളായി നൽകിവരുന്ന സഹായങ്ങൾ വിലമതിക്കാൻ സാധിക്കാത്തതാണെന്ന് ഓർമ്മിപ്പിച്ചു. ഇടവകയുടെ സെക്രട്ടറി സൂസൻ തോമസ് ബൊക്കെ നൽകി അംഗങ്ങളെ ആദരിച്ചു. മർത്തമറിയം സമാജം സെക്രട്ടറി മിനി ജോൺ അംഗങ്ങളെ പരിചയപ്പെടുത്തുകയും, ഇവർ ഇടവകക്കു വേണ്ടി നൽകിയ സഹായങ്ങൾക്ക് നന്ദി പറയുകയും ചെയ്തു.

യോഗത്തിൽ പങ്കെടുത്ത സഭാ മാനേജിംഗ് കമ്മിറ്റി അംഗം ഷാജി വർഗീസ്, വികാരി കെ.ഓ. ചാക്കോ, ഇടവകയുടെ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ട്രസ്റ്റി ഐസക്ക് ജോൺ എന്നിവരോടുള്ള നന്ദി നിർമ്മല തോമസ് അറിയിച്ചു.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment