എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ: എല്ലാ മലയാളികൾക്കും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഓണാശംസകൾ നേർന്നു. അഭിപ്രായ വ്യത്യാസങ്ങളെ അതിജീവിച്ച് ബന്ധം ഊട്ടിയുറപ്പിക്കാമെന്നും സ്റ്റാലിൻ സോഷ്യൽ മീഡിയയിലൂടെ മലയാളത്തിൽ ആശംസകൾ അറിയിച്ചു.

ഓണം ഒരു പുതിയ യുഗത്തിന്റെ തുടക്കമാണെന്ന് തമിഴ് സാഹിത്യവും പറയുന്നു. ഇത് ദ്രാവിഡർ തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ കാണിക്കുന്നു. നമുക്ക് നമ്മുടെ ഭിന്നതകളെ മറികടന്ന് ഈ ബന്ധം ശക്തിപ്പെടുത്താം. എത്ര കഥകൾ ഉണ്ടാക്കിയാലും നീതിമാനായ രാജാവിനെ ജനങ്ങളുടെ മനസ്സിൽ നിന്ന് മായ്ച്ചു കളയാനാവില്ലെന്നും സ്റ്റാലിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:

പൂക്കളങ്ങളും പൂവിളികളുമായി മാവേലി മന്നനെ വരവേൽക്കുന്ന എല്ലാ മലയാളി ഉടന്‍പിറപ്പുകൾക്കും എന്‍റെ #ഓണാശംസകൾ!

എത്ര കഥകള്‍ മെനഞ്ഞാലും നീതിമാനായ ഒരു രാജാവിനെ ജനങ്ങളുടെ മനസില്‍ നിന്ന് മായ്ക്കാനാവില്ല!ഓണം പുതിയൊരു കാലത്തിന്‍റെ തുടക്കമായി തമിഴ് സാഹിത്യവും പറയുന്നു. ഇത് ദ്രാവിഡർ തമ്മിലുള്ള ആഴമേറിയ ബന്ധം കാണിക്കുന്നു. ഭിന്നതകൾ അകറ്റി നമുക്ക് ഈ ബന്ധം ശക്തിപ്പെടുത്താം!

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment