ഗൃഹാതുരത്വസ്മരണകളുണർത്തി ഹൂസ്റ്റൺ റാന്നി അസോസിയേഷൻ ഓണമാഘോഷിച്ചു

ഹൂസ്റ്റൺ: ആവേശത്തിരയിളക്കി താളവും മേളവും സമന്വയിപ്പിച്ച് നയമ്പുകൾ ഇളക്കിയെറിഞ്ഞ് മനോഹരമായ വള്ളപ്പാട്ടുകൾ പാടി “റാന്നി ചുണ്ടനും’ ,

അസ്സോസിയേഷൻ അംഗങ്ങളായ 11 ചെണ്ടക്കാരടങ്ങിയ ചെണ്ടമേളത്തിന്റെ അകമ്പടിയിൽ എത്തിയ ‘മാവേലി തമ്പുരാനും” ഈ വർഷത്തെ ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ (HRA) ഓണാഘോഷത്തെ അവിസ്‌മരണീയമാക്കി.

മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്‌) ആസ്ഥാന കേന്രമായ ‘കേരള ഹൗസ് വേദിയിൽ നടത്തിയ ഓണാഘോഷ പരിപാടികൾ വ്യത്യസ്‍തവും വൈവിദ്ധ്യവുമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. .

സെപ്റ്റംബർ 4 ന് ഞായറാഴ്ച്ച വൈകുന്നേരം 6 മണിക്കാരംഭിച്ച ആഘോഷ പരിപാടികൾ മൂന്ന് മണിക്കൂർ നീണ്ടു നിന്നു.

പ്രസിഡന്റ് ബാബു കൂടത്തിനാലിൽ അധ്യക്ഷത വഹിച്ച ചടങ്ങു സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു വിശിഷ്ഠാതിതിഥികളായ വൈദിക ശ്രേഷ്ഠർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ നിലവിളക്കു കൊളുത്തി ഉത്‌ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി ബിനു സഖറിയ കളരിക്കമുറിയിൽ സ്വാഗതം ആശംസിച്ചു.

മുഖ്യാഥിതി മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് ഓണസന്ദേശം നൽകി. റാന്നി സ്വദേശികളായ റവ. ഫാ. പ്രസാദ് കോവൂർ കൊറെപ്പിസ്‌കോപ്പ, റവ.ഫാ. എബ്രഹാം സഖറിയാ (ജെക്കു അച്ചൻ – ഉപരക്ഷാധികാരി) റവ.സാം.കെ .ഈശോ (വികാരി, ട്രിനിറ്റി മാർത്തോമാ ഇടവക) റവ.വർഗീസ് തോമസ് (സന്തോഷ് അച്ചൻ – വികാരി, സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചർച്ച്), റാന്നിയിലെ വിവിധ ഇടവകകളിൽ ശുശ്രൂഷ ചെയ്തിട്ടുള്ള റവ.റോഷൻ വി.മാത്യൂസ് (ട്രിനിറ്റി മാർത്തോമാ ഇടവക അസി.വികാരി) ഉപരക്ഷാധികാരിമാരായ ജോയ് മണ്ണിൽ, ജീമോൻ റാന്നി എന്നിവർ ഓണാശംസകൾ നേർന്നു ആഘോഷരാവിനെ മികവുറ്റതാക്കി.

സ്പോൺസർമാരായ മാത്യൂസ് ചാണ്ടപിള്ള (ടിഡബ്ലിയുഎഫ്‌ജി) , ജോബിൻ (ജോബിൻ പ്രിയൻ റിയൽ എസ്റ്റേറ്റ് ടീം) സന്ദീപ് തേവർവേലിൽ ( പെറി ഹോംസ് സെയിൽസ് കൺസൽട്ടൻറ്) രെഞ്ചു രാജ് (മോർട്ട് ഗേജ് ബ്രോക്കർ ) എന്നിവരെ റോസാപുഷ്പങ്ങൾ നൽകി ആദരിച്ചു. റജി.വി.കുര്യൻ (ഇന്റർനാഷണൽ സ്റ്റാൻഡേർഡ് വാൽവ്), ബിജു തച്ചനാലിൽ (കെൽ‌വിൻ അതിർകണ്ടീഷനിംഗ് ആൻഡ് ഹീറ്റിംഗ്) സുനിൽ (ഈഡൻ ഫ്രെയിംസ് ഫോട്ടോഗ്രാഫി) സുരേഷ് രാമകൃഷ്ണൻ (മിസ്സോറി സിറ്റി അപ്‌നാ ബസാർ) എന്നിവരും സ്പോൺസർമാരായി ആഘോഷത്തെ സഹായിച്ചു.

തുടർന്ന് ജനറൽ സെക്രട്ടറി ബിനു സക്കറിയയുടെ നേതൃത്വത്തിലുള്ള ചെണ്ടമേളത്തിന്റെയും വാദ്യഘോഷത്തിന്റെയും അകമ്പടിയോടെ ‘മാവേലി തമ്പുരാനെ” വരവേറ്റു. ഹൂസ്റ്റണിൽ, പകരം വയ്ക്കാനില്ലാത്ത, വർഷങ്ങളായി ‘സൂപ്പർ മാവേലി’യായി മികച്ച പ്രകടനം നടത്തുന്ന റെനി കവലയിൽ ‘മാവേലി തമ്പുരാനെ’ ഉജ്ജ്വലമാക്കി.

ബിനുവിനോടൊപ്പം ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ അംഗങ്ങളും കലാകാരന്മാരുമായ സജി ഇലഞ്ഞിക്കൽ, ഷിജു പേരങ്ങാട്ട്, ജൈജു കുരുവിള, ജോ ജേക്കബ്, ആകാഷ് രാജു, ഫ്രഡി ജോസഫ്, ജേക്കബ് കുരുവിള, ആൻഡ്രൂസ് ജേക്കബ്, ജോമോൻ ജേക്കബ്, ഐറിൻ ജോമോൻ തുടങ്ങിയവർ ചെണ്ടമേളത്തിന്ന് താളക്കൊഴുപ്പ് നൽകി.

തുടർന്ന് സജി ഇലഞ്ഞിക്കലിന്റെ നേതൃത്വത്തിൽ താളലയ മേളങ്ങളോടെ നടത്തിയ വള്ളം കളി ആഘോഷത്തെ മികച്ചതാക്കി. മെവിൻ പാണ്ടിയത്ത്, ജോമോൻ ജേക്കബ്, ജിൻസ് മാത്യു, ബാബു കൂടത്തിനാലിൽ, ബിജു സഖറിയാ, ബിനു സഖറിയാ, റോയ് തീയാടിക്കൽ, ജീമോൻ റാന്നി എന്നിവരായിരുന്നു മറ്റു തുഴക്കാർ.

റാന്നിയിലെ എല്ലാ കരക്കാരുടെയും പേരുകൾ കോർത്തിണക്കി അവതരിപ്പിച്ച വഞ്ചിപ്പാട്ട് രചിച്ചത് എച്ച്‌ആർഎയുടെ ഉറ്റ സുഹൃത്തും റാന്നി ഗുഡ് സമരിറ്റൻ സൊസൈറ്റി ചെയർമാൻ റവ.ഫാ. ബെൻസി മാത്യു കിഴക്കേതിലും ഈണം നൽകിയതു പ്രശസ്ത വഞ്ചിപ്പാട്ട് ഇൻസ്‌സ്ട്രക്ടർ ഓമനക്കുട്ടൻ അയിരൂരുമാണ്.

റോഷനച്ചൻ ആലപിച്ച ശ്രുതിമധുരമായ ഗാനത്തോടൊപ്പം അസ്സോസിയേഷൻ അംഗങ്ങളും ഹൂസ്റ്റണിലെ മികച്ച ഗായകരുമായ മീരാ സഖറിയാ, റോണി ബി.തോപ്പിൽ, അനിൽ ജനാർദ്ദനൻ, മെവിൻ പാണ്ടിയത്ത്‌, ഷിജു വർഗീസ്, ജോൺ തോമസ് (രാജൻ), റോയ് തീയാടിക്കൽ തുടങ്ങിവരുടെ ഹിന്ദി മലയാളം പാട്ടുകളും കാണികളുടെ നിറഞ്ഞ കൈയടി നേടി. ബാബു കൂടത്തിനാലിൽ, ജോമോൻ ജേക്കബ് എന്നിവരതരിപ്പിച്ച കോമഡി സ്കിറ്റും സദസ്സിൽ ചിരി പടർത്തി.

ഈ വർഷത്തെ “റാന്നി മങ്കയായി” ലിനി റോഷി മാലത്തും ‘റാന്നി മന്നനായി” ഈശോ (സണ്ണി) തേവർവേലും തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് മേയർ റോബിൻ ഇലക്കാട്ടും കൗൺസിൽമാൻ കെൻ മാത്യുവും ട്രോഫികൾ സമ്മാനിച്ചു. റോയ് തീയാടിക്കൽ ഈ പരിപാടിയുടെ കോർഡിനേറ്ററായി പ്രവർത്തിച്ചു.

അംഗങ്ങൾ ചേർന്നൊരുക്കിയ അത്തപ്പൂക്കളം അതിമനോഹരമായിരുന്നു.

റെജിട്രേഷന് ഷീലാ ചാണ്ടപ്പിള്ള , ജോളി തോമസ്, മിന്നി ജോസഫ്, നിസ്സി രാജൻ എന്നിവർ നേതൃത്വം നൽകി. സൗണ്ട്സ് സിസ്റ്റം ബിജു സക്കറിയ കളരിയ്ക്കമുറിയിലും ഡിലൻ സക്കറിയയും കൈകാര്യം ചെയ്തപ്പോൾ ഡാളസിൽ നിന്നും ഓണാഘോഷത്തിൽ പങ്കെടുക്കാനെത്തിയ ബിജു പുളിയിലേത്തിന്റെ ഫോട്ടോഗ്രാഫിയിൽ ആഘോഷത്തിൻെറ മനോഹര ചിത്രങ്ങൾ ഒപ്പിയെടുത്തു.

വിഭവസമൃദ്ധമായ 22 ഇനങ്ങളടങ്ങിയ ഓണസദ്യ വിളമ്പലിനു ജോൺ.സി ശാമുവേൽ (കുഞ്ഞു), ജോയ് മണ്ണിൽ, വിനോദ് ചെറിയാൻ, ജൈജു, ഫിലിപ്പ് സക്കറിയ (സതീഷ്), അനീഷ് ജോർജ്, മാത്യൂസ് ചാണ്ടപിള്ള, എബ്രഹാം ജോസഫ് (ജോസ്),ജോസ് മാത്യു,ഷിജു തച്ചനാലിൽ, അനില സന്ദീപ്, റീന സജി, ആഷാ റോയ്,ഷീല, ജോളി, സന്ദീപ് തുടങ്ങിയവർ നേതൃത്വം നൽകി.

അസോസിയേഷൻ ഭാരവാഹികളായ പ്രസിഡണ്ട് ബാബു കൂടത്തിനാലിൽ, ഉപരക്ഷാധികാരിമാരായ ജെക്കു അച്ചൻ, ജോയ് മണ്ണിൽ, ജീമോൻ റാന്നി, വൈസ് പ്രസിഡന്റുമാരായ മാത്യൂസ് ചാണ്ടപ്പിള്ള, ബിജു സഖറിയ, റോയ് തീയാടിക്കൽ, ജനറൽ സെക്രട്ടറി ബിനു സഖറിയ, സെക്രട്ടറിമാരായ വിനോദ് ചെറിയാൻ, ഷീജാ ജോസ്,ട്രഷറർ ജിൻസ്‌ മാത്യു കിഴക്കേതിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ഓണാഘോഷത്തിന്റെ വൻ വിജയത്തിനായി പ്രവർത്തിച്ചു.

പ്രോഗ്രാം കോർഡിനേറ്ററായ ബിനു സഖറിയാ കളരിക്കമുറിയിൽ എംസി യായി പ്രവർത്തിച്ചു പരിപാടികൾ ഏകോപിപ്പിച്ചു.

ട്രഷറർ ജിൻസ് മാത്യു കിഴക്കേതിൽ നന്ദി പ്രകാശിപ്പിച്ചു.

200 നടുത്ത്‌ ആളുകൾ പങ്കെടുത്ത റാന്നി ഓണം 2022 എന്നെന്നും ഓർമ്മകളിൽ നിറഞ്ഞു നിൽക്കുമെന്ന് പങ്കെടുത്തവർ എല്ലാവരും അഭിപ്രായപ്പെട്ടു.

 

Print Friendly, PDF & Email

Leave a Comment

More News