സൗദി ഉൾപ്പെടെ 5 രാജ്യങ്ങളുടെ പ്രതിനിധികൾ പ്രസിഡന്റ് മുർമുവിന് യോഗ്യതാ പത്രം സമർപ്പിച്ചു

പ്രസിഡന്റ് ദ്രൗപതി മുർമു സൗദി അറേബ്യയുടെ അംബാസഡർ ഡോ ബസ്സാം അൽഖാത്തിബിൽ നിന്ന് യോഗ്യതാപത്രങ്ങൾ ഏറ്റുവാങ്ങി (ഫോട്ടോ: @rashtrapatibhvn/Twitter)

ന്യൂഡൽഹി : ബുധനാഴ്ച രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ സൗദി അറേബ്യ ഉൾപ്പെടെ അഞ്ച് പുതിയ പ്രതിനിധികളിൽ നിന്ന് രാഷ്ട്രപതി ദ്രൗപതി മുർമു യോഗ്യതാ പത്രങ്ങൾ സ്വീകരിച്ചു.

നൗറു റിപ്പബ്ലിക്കിന്റെ ഹൈക്കമ്മീഷണർ മിസ് മാർലിൻ ഇനെംവിൻ മോസസ്, സൗദി അറേബ്യയുടെ അംബാസഡർ സലേഹ് ഈദ് അൽ ഹുസൈനി, സിറിയൻ അറബ് റിപ്പബ്ലിക്കിന്റെ അംബാസഡർ ഡോ. ബസ്സം അൽഖാത്തിബ്, ചെക്ക് റിപ്പബ്ലിക് അംബാസഡർ ഡോ. എലിസ്ക സിഗോവ, റിപ്പബ്ലിക് ഓഫ് കോംഗോ അംബാസഡർ റെയ്മണ്ട് സെർജ് ബെയ്ൽ എന്നിവരില്‍ നിന്ന് പ്രസിഡന്റ് ദ്രൗപതി മുർമു യോഗ്യതാപത്രങ്ങൾ ഏറ്റുവാങ്ങിയതായി രാഷ്ട്രപതി ഭവന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

സിറിയൻ അറബ് റിപ്പബ്ലിക്കിന്റെ അംബാസഡർ ഡോ ബസ്സം അൽഖാത്തിബ് പ്രസിഡന്റ് ദ്രൗപതി മുർമുവിന് യോഗ്യതാപത്രങ്ങൾ സമർപ്പിച്ചു (ഫോട്ടോ: @rashtrapatibhvn/Twitter)
റിപ്പബ്ലിക് ഓഫ് കോംഗോയുടെ അംബാസഡർ റെയ്മണ്ട് സെർജ് ബെയ്ൽ പ്രസിഡന്റ് ദ്രൗപതി മുർമുവിന് യോഗ്യതാപത്രങ്ങൾ സമർപ്പിച്ചു (ഫോട്ടോ: @rashtrapatibhvn/Twitter)
ചെക്ക് റിപ്പബ്ലിക്കിന്റെ അംബാസഡർ ഡോ. എലിസ്ക സിഗോവ പ്രസിഡന്റ് ദ്രൗപതി മുർമുവിന് യോഗ്യതാപത്രങ്ങൾ സമർപ്പിച്ചു (ഫോട്ടോ: @rashtrapatibhvn/Twitter)
നൗറു റിപ്പബ്ലിക്കിന്റെ ഹൈക്കമ്മീഷണർ മർലിൻ ഇനെംവിൻ മോസസ് പ്രസിഡന്റ് ദ്രൗപതി മുർമുവിന് യോഗ്യതാപത്രങ്ങൾ സമർപ്പിച്ചു (ഫോട്ടോ: @rashtrapatibhvn/Twitter)
Print Friendly, PDF & Email

Leave a Comment

More News