ഡോ. അനിൽ സുകുമാരന് യുകെ റോയൽ കോളജ് ഓഫ് പാഥോളജിയുടെ ആദരം

തിരുവനന്തപുരം, സെപ്റ്റംബർ 19: തിരുവനന്തപുരം സ്വദേശിയും ആഗോളപ്രശസ്തനായ ദന്ത ഡോക്ടറുമായ ഡോ. അനിൽ സുകുമാരനെ യുകെ റോയൽ കോളജ് ഓഫ് പാഥോളജി എഫ് ആർ സി പാഥ് ബിരുദം നൽകി ആദരിച്ചു. ദന്തൽ വിദ്യാഭ്യാസ സേവന മേഖലയിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് ഈ അംഗീകാരം. പാഥോളജി വിഭാഗത്തിനു മാത്രം നൽകി വന്നിരുന്ന ഈ അംഗീകാരം പെരിയോഡോണ്ടിക്സ് വിഭാഗത്തിൽ ഇന്ത്യയിൽ നിന്നും ആദ്യമായി ലഭിക്കുന്നത് ഡോ അനിലിനാണ്.

തിരുവനന്തപുരം ഗവ: ദന്തൽ കോളജിൽ നിന്ന് 1984 ൽ ബി.ഡി എസ് ഫസ്റ്റ് റാങ്കും ബെസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡൻറ്റ് പുരസ്‌ക്കാരവും കരസ്തമാക്കിയ ഡോ അനിൽ, 1989 ൽ എം.ഡി.എസ് ബിരുദം നേടിയശേഷം അധ്യാപന-ഗവേഷണ മേഖലയിൽ വിവിധ ദന്തൽ കോളജുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്തി. 1999 – 2002 കാലഘട്ടത്തിൽ ഹോങ്കോംഗ് സർവകശാലയിൽ നിന്നും പി എച്ഛ് ഡി നേടി. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി പുരസ്‌ക്കാരങ്ങൾ നേടിയ ഡോ അനിൽ 2012 ൽ സൗദി അറേബിയയിലെ കിംഗ് സൗദ് സർവകശാലയിൽ നിന്നും ഗവേഷണത്തിനുള്ള ഗോൾഡൻ ക്വിൽ അംഗീകാരത്തിനിനും അർഹനായിട്ടുണ്ട്.

കോവിഡ് 19 ഉം മോണ രോഗങ്ങളുമായുള്ള ബന്ധം എന്ന വിഷയത്തിൽ പ്രബന്ധവും, കുരങ്ങു പനി ഉളവാക്കുന്ന ആശങ്കകളെക്കുറിച്ചുള്ള പ്രബന്ധവും അന്താരാഷ്ട്ര ശ്രദ്ധ നേടിയവയാണ്. ഖത്തർ ഹമദ് മെഡിക്കൽ കോർപറേഷനിൽ സീനിയർ കൺസൽറ്റൻ്റായി പ്രവർത്തിക്കുന്ന ഡോ. അനിൽ സുകുമാരൻ പുഷപഗിരി റിസേർച്ച് സെസെൻറ്ററിൽ അനുബന്ധ പ്രഫസർ ആയും സേവനമനുഷ്ടിക്കുന്നു. ഇന്ത്യയിൽ യുവഗവേഷകർക്ക് ഉള്ള സാധ്യതകൾ മുന്നിൽക്കണ്ട് വിവിധ മേഖലകളെ അരോഗ്യ രംഗവുമായി ബന്ധിപ്പിക്കുന്നിനുള്ള പദ്ധതികൾക്ക് നേതൃത്വം നൽകി വരികയാണ് ഡോ അനിൽ സുകുമാരൻ.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News