ലോക സിഐഒ 200 ഉച്ചകോടിയില്‍ യൂണിയന്‍ കോപ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡയറക്ടറെ ആദരിച്ചു

ദുബൈ: സിഐഒ 200 പുരസ്കാര ദാന ചടങ്ങില്‍ യൂണിയന്‍കോപ് ഐ.ടി ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഐമന്‍ ഉത്‍മാന് ‘ലെജന്റ്’ പുരസ്‍കാരം നല്‍കി ആദരിച്ചു. ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ നേതൃസ്ഥാനത്തു നിന്ന് കൈവരിച്ച നേട്ടങ്ങളുടെയും യൂണിയന്‍ കോപിന്റെ ഇ- കൊമേഴ്‍സ് പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ സംഭവനകളുടെയും അംഗീകാരമായാണ് വേള്‍ഡ് സിഐഒ 200 സമ്മിറ്റില്‍ വെച്ച് ഈ പുരസ്‍കാരം അദ്ദേഹത്തിന് സമ്മാനിച്ചത്.

ഇ – കൊമേഴ്സ് വിഭാഗത്തിലാണ് തങ്ങള്‍ക്ക് പുരസ്‍കാരം ലഭിച്ചതെന്ന് ഐമന്‍ ഉത്‍മാന്‍ പ്രതികരിച്ചു. യൂണിയന്‍ കോപിന് വേണ്ടി വികസിപ്പിച്ച സാങ്കേതിക സംവിധാനങ്ങള്‍ക്കാണ് പുരസ്കാരം. യൂണിയന്‍കോപില്‍ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും സ്ഥാപനത്തില്‍ നിന്നും ഇ-കൊമേഴ്‍സിന് പ്രത്യേക പ്രധാന്യവും ശ്രദ്ധയും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്‍ട്ര പ്രാധാന്യമുള്ള ഈ അവാര്‍ഡ് മികച്ച സ്‍മാര്‍ട്ട് പ്ലാറ്റ്ഫോമുകള്‍ വികസിപ്പിച്ചതിനുള്ള അംഗീകാരമായാണ്, സമ്മിറ്റില്‍ പങ്കെടുത്ത് വിജയിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആധുനിക മാനേജ്മെന്റ്, മാര്‍ക്കറ്റിങ് രംഗങ്ങളിലെ വിജ്ഞാനങ്ങളില്‍ അധിഷ്ഠിതമായ നൂതന സാങ്കേതിക വിദ്യ പ്രായോഗികവത്കരിക്കുന്നതിലൂടെ സ്ഥായിയായ ലക്ഷ്യങ്ങള്‍ നേടാന്‍ യൂണിയന്‍ കോപിന് സാധിച്ചിട്ടുണ്ട്. ഇലക്ട്രോണിക് ഷോപ്പിങ് സംവിധാനങ്ങള്‍ സജ്ജീകരിക്കുന്നതിലേക്കുള്ള ആധുനിക ബിസിനസ് രീതികളുടെ പരിവര്‍ത്തനവും സാങ്കേതിക സജ്ജീകരണങ്ങളും തങ്ങളുടെ ഇ-കൊമേഴ്സ് സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വിവിധ തലങ്ങളിലുള്ളതാണ് റീട്ടെയില്‍ മേഖലയിലെ യൂണിയന്‍ കോപിന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശേഷിച്ചും ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വിവിധ വിഭാഗങ്ങളും സാംസ്‍കാരിക വൈവിദ്ധ്യങ്ങളും കണക്കിലെടുത്തുകൊണ്ടുതന്നെ അവര്‍ക്ക് പരമാവധി സന്തോഷം എത്തിക്കാന്‍ ലക്ഷ്യമിട്ട് സ്‍മാര്‍ട്ട്, ഡിജിറ്റല്‍ സേവനങ്ങള്‍ സജ്ജമാക്കുന്ന കാര്യത്തില്‍ യൂണിയന്‍ കോപ് എപ്പോഴും ശ്രദ്ധപുലര്‍ത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യൂണിയന്‍ കോപിലെ ഇക്ട്രോണിക് നെറ്റ്‍വര്‍ക്കും ഇ-കൊമേഴ്‍സ് ചാനലും വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് മാത്രമല്ല, അതിനപ്പുറത്ത് സ്ഥാപനത്തിന് ശക്തമായ പ്രതിച്ഛായ സൃഷ്ടിക്കാനും ഭാവിയിലേക്കുള്ള തയ്യാറെടുപ്പിനായി ആധുനിക പദ്ധതികള്‍ക്ക് രൂപം കൊടുക്കാനും അവയിലൂടെ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

BOTSഉം ഗ്ലോബല്‍ സിഐഒ ഫോറവും ചേര്‍ന്നാണ് വേള്‍ഡ് സിഐഒ 200 അവാര്‍ഡുകള്‍ സംഘടിപ്പിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News