വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ഓണാഘോഷ പരിപാടികൾ നടത്തി

ഡാലസ്‌: ദൈവം, മനുഷ്യൻ, മനുഷ്യത്വം എന്നിവയിലേക്കെത്തിച്ചേരുന്ന അവസരമായിതീരണം ഓരോ ഓണാഘോഷവും എന്ന് മ്യൂസിക് ഡയറക്ടർ ഡോ. സണ്ണി സ്റ്റീഫൻ അറിയിച്ചു. വേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയൻ ഓണാഘോഷ പരിപാടികൾ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം. റീജിയൻ പ്രസിഡന്റ് ജോൺസൺ തലചെലൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൽദോ പീറ്റർ സ്വാഗതം അറിയിച്ചു. റീജിയൻ ചെയർമാൻ ചാക്കോ കോയിക്കലേത്, ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ളൈ, ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, ഗ്ലോബൽ ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി എന്നിവർ പ്രസംഗിച്ചു.

ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസ് അംഗം അലിൻ മേരി മാത്യുവിന്റെ പ്രാർത്ഥനാഗാനത്തോട് കൂടി മീറ്റിംഗ് ആരംഭിച്ചു. ന്യൂ ജെഴ്‌സി ഓൾ വിമൻസ് പ്രൊവിൻസ് പ്രസിഡന്റ്‌ ശ്രീമതി. മാലിനി നായരുടെ നേതൃത്വത്തിലുള്ള ടീം, നോർത്ത് ടെക്സ്സസ് ടീം അംഗങ്ങൾ, ന്യൂ യോർക്ക് പ്രൊവിൻസ് ടീം അംഗങ്ങളുടെ തിരുവാതിര എന്നിവ ഓണാഘോഷ പരിപാടികൾക്ക് മാറ്റ് കൂട്ടി. പ്ലേബാക്ക് സിങ്ങർ എം. അജയകുമാറിന്റെ ഗാനങ്ങൾ ആസ്വാദ്യകരമായിരുന്നു.

നോർത്ത് ടെക്സ്സസ് അംഗം സാന്ദ്ര മരിയ ബിനോയ്‌, ചിക്കാഗോ പ്രൊവിൻസ് അംഗം അലോന ജോർജ്, ന്യൂ യോർക്ക് പ്രൊവിൻസ് അംഗം റീന സാബു എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഫ്ലോറിഡ പ്രൊവിൻസ് അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ്, മിൽക്ക മരിയ ജിനുവിന്റെ ഡാൻസ് എന്നിവ ശ്രദ്ധേയമാരുന്നു. പ്രോഗ്രാം കോഓർഡിനേറ്റർ ശ്രീമതി. ശാന്ത പിള്ളൈ ആശംസ അറിയിച്ചു. ഓണാഘോഷ പരിപാടികളോടാനുബന്ധിച്ച് നടത്തിയ എസ്സേ കോമ്പറ്റീഷനിൽ കെവിൻ ജോസഫ്, ആഷ ആൻഡ്രൂസ്, അമൽ ജെയിംസ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. അത്തപ്പൂക്കള മത്സരത്തിൽ നോർത്ത് ടെസ്സ്സ് പ്രൊവിൻസ് ഒന്നാം സ്ഥാനവും, ന്യൂ യോർക് പ്രൊവിൻസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. തിരുവാതിര കളി മത്സരത്തിൽ ന്യൂ യോർക് പ്രൊവിൻസ് ഒന്നാം സ്ഥാനവും, നോർത്ത് ടെസ്സ്സ് പ്രൊവിൻസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

റീജിയൻ ട്രെഷറർ അനീഷ് ജെയിംസ് നന്ദി അറിയിച്ചു. സ്മിത ജോസഫ് എം.സി ആരുന്നു. അമേരിക്ക റീജിയനിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള അംഗങ്ങൾ മീറ്റിംഗിൽ പങ്കെടുത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News