പ്രായപൂര്‍ത്തിയാകാത്ത വീട്ടുജോലിക്കാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡോക്ടര്‍ ദമ്പതിമാരെ അറസ്റ്റു ചെയ്തു

കോഴിക്കോട്: പന്തീരാങ്കാവിൽ വീട്ടുജോലി ചെയ്യാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഡോക്ടർ ദമ്പതികൾ അറസ്റ്റിൽ. ഉത്തര്‍പ്രദേശ് സ്വദേശി ഡോ.മിര്‍സ മുഹമ്മദ് കമ്രാന്‍ (40), ഭാര്യ റുമാന (30) എന്നിവരാണ് അറസ്റ്റിലായത്. മെയ് മാസത്തിലാണ് അലിഗഢില്‍ നിന്നുള്ള പതിമൂന്നുകാരിയായ പെൺകുട്ടി വീട്ടുജോലിക്കായി പന്തീരാങ്കാവിലെ ഡോക്ടറുടെ ഫ്‌ളാറ്റിൽ എത്തിയത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെണ്‍കുട്ടിക്ക് വീട്ടുകാരില്‍ നിന്ന് ക്രൂര മര്‍ദമേല്‍ക്കുന്ന കാര്യം അയല്‍വാസികളാണ് ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയെ ഇന്നലെ (സെപ്‌റ്റംബര്‍ 21) രാത്രി കോഴിക്കോട് വെള്ളിമാട്‌കുന്നിലെ ബാലിക മന്ദിരത്തിലേക്ക് മാറ്റി.

ഡോക്ടറും ഭാര്യയും ചേർന്ന് ചൂടുള്ള ചട്ടുകം കൊണ്ട് പൊള്ളിച്ചതായി പെൺകുട്ടി പോലീസിന് മൊഴി നൽകി. തുടർന്ന് ഇരുവർക്കുമെതിരെ കുട്ടികളെ കടത്തൽ, തടങ്കലിൽ വയ്ക്കൽ, ക്രൂരമായി പരിക്കേൽപ്പിക്കൽ, ബാലവേല തുടങ്ങിയ കുറ്റങ്ങൾക്ക് പൊലീസ് കേസെടുത്തു. ഡോ. മിർസ മുഹമ്മദ് കമ്രാൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment