രണ്ടു വയസുകാരന്‍ കാറിലിരുന്ന് ചൂടേറ്റ് മരിച്ചു

അലബാമ: ഈസ്റ്റ് അലബാമയില്‍ ബ്ലോന്റ് കൗണ്ടിയില്‍ രണ്ടു വയസുകാരനെ കാറില്‍ ചൂടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സെപ്റ്റംബര്‍ 20 ചൊവ്വാഴ്ച വൈകീട്ടാണ് ചൂടേറ്റ് മരിച്ച കുട്ടിയുടെ മൃതദേഹം കാറില്‍ കണ്ടെത്തിയതെന്ന് ബ്ലോന്റ് കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.

അമേരിക്കയില്‍ ഈ വര്‍ഷം കാറിലിരുന്ന് ചൂടേറ്റ് മരിക്കുന്ന കുട്ടികളുടെ എണ്ണം 27 ആയി. അലബാമയിലെ ആദ്യ മരണമാണ് ഈ രണ്ടു വയസ്സുകാരന്റേത്.

75 സ്റ്റേറ്റ് ഹൈവേയില്‍ കുട്ടികളുടെ ഡെ കെയര്‍ ക്യാമ്പസിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിലായിരുന്നു മൃതദേഹം. കുട്ടി ഈ ഡെ കെയറിന്റെ സംരക്ഷണത്തിലല്ലായിരുന്നുവെന്ന് പോലീസ് പറയുന്നു. എത്ര സമയം കുട്ടി കാറിലുണ്ടായിരുന്നുവെന്ന് പറയാന്‍ കഴിയില്ലെങ്കിലും ഒരു ദിവസം മുഴുവന്‍ കാറിലിരുന്നുവെന്നാണ് പോലീസിന്റെ പ്രഥമ നിഗമനം.

കുട്ടികളെ കാറില്‍ കൊണ്ടുപോകുമ്പോള്‍ പുറത്തിറങ്ങുന്ന സമയം ബാക്സീറ്റ് പരിശോധിക്കണമെന്നും, കുട്ടികളോ, അനിമല്‍സോ ഇല്ലായെന്ന് ഉറപ്പാക്കണമെന്നും ഷെറിഫ് ഓഫീസ് മുന്നറിയിപ്പു നല്‍കി.

2021 ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണം 23 ആയിരുന്നുവെന്നും എന്നാല്‍ 2022ല്‍ ഇതുവരെ 27 കുട്ടികള്‍ കാറിലിരുന്ന് ചൂടേറ്റ് മരിച്ചിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment