വിഴിഞ്ഞം സമരം: സമരസമിതി മന്ത്രിതല ചര്‍ച്ച നാളെ വീണ്ടും നടക്കും

തിരുവനന്തപുരം: വിഴിഞ്ഞം സമര സമിതിയെ സർക്കാർ വീണ്ടും ചർച്ചയ്ക്ക് വിളിച്ചു. നാളെ രാവിലെ 11ന് സമരസമിതിയുമായി മന്ത്രിതല ഉപസമിതി ചർച്ച നടത്തും. നേരത്തെ നാല് തവണ സമരസമിതിയുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.

തുറമുഖ നിർമാണം നിർത്തി സാമൂഹിക ആഘാത പഠനം നടത്തണമെന്നതുൾപ്പെടെ ഏഴു ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്നു പിന്മാറില്ലെന്നാണു സമരസമിതിയുടെ തീരുമാനം. ഇന്നലെ സമരസമിതി ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ചർച്ച നടത്തിയിരുന്നു. സമരം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഗവർണർ ഉറപ്പു നൽകിയതായി യോഗത്തിനുശേഷം സമരസമിതി നേതാക്കൾ അറിയിച്ചു.

അതേസമയം വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണം നിര്‍ത്തിവെക്കില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. സമരസമിതി മുന്നോട്ടുവച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുകയാണെന്നും അതിനിടെ സമരം തുടരുന്നത് ശരിയല്ലെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. വിഴിഞ്ഞത്തെ സമരപ്പന്തല്‍ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം നോട്ടീസ് നല്‍കിയിരുന്നു.

 

Print Friendly, PDF & Email

Leave a Comment

More News