മകന്റെ പിറന്നാൾ ദിനത്തിൽ സ്നേഹജാലകത്തിന് ഒരു മാസത്തെ ശമ്പളം സംഭാവന നൽകി കളക്ടർ വി.ആർ. കൃഷ്ണ തേജ

ആലപ്പുഴ: മകന്റെ ജന്മദിനത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ തന്റെ ഒരു മാസത്തെ ശമ്പളം സ്നേഹജാലകത്തിന് നൽകി. ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് സ്നേഹജാലകം. കൃഷ്ണ തേജയുടെ മകൻ റിഷിത് നന്ദയിൽ നിന്ന് സ്നേഹജാലകം പ്രസിഡന്റ് എൻ.പി.സ്നേഹജൻ ചെക്ക് ഏറ്റുവാങ്ങി. സ്‌നേഹജാലകത്തിന്റെ നേതൃത്വത്തിൽ ദിവസവും 150 പേർക്കാണ് ഭക്ഷണം നൽകുന്നത്. കളക്ടറുടെ ഔദ്യോഗിക വസതിയിലായിരുന്നു ചടങ്ങ്.

ആലപ്പുഴ ജില്ല കലക്ടറായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യത്തെ ശമ്പളം മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറിയ സഹായമെന്ന രീതിയില്‍ കൈമാറുകയാണെന്നും അദ്ദേഹം അറിയിച്ചു. കൃഷ്ണതേജയുടെ ഭാര്യ രാഗദീപ, സ്നേഹജാലകം സെക്രട്ടറി ആര്‍. പ്രവീണ്‍, ട്രഷറര്‍ വി.കെ. സാനു, ജോയ് സെബാസ്റ്റിയന്‍, ജയന്‍ തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Comment

More News