മൂന്നു നില കെട്ടിടത്തിന് തീ പിടിച്ച് ഡോക്ടര്‍ ഉൾപ്പെടെ 3 പേർ മരിച്ചു

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ ഇന്ന് (ഞായറാഴ്ച) റെനിഗുണ്ട പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരു ഡോക്ടറും രണ്ട് കുട്ടികളുമടക്കം മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് സൂചന. പുലർച്ചെ മൂന്നിനും നാലിനുമിടയിലാണ് സംഭവം.

റെനിഗുണ്ടയില്‍ ഡോ. രവിശങ്കർ റെഡ്ഡി കുടുംബത്തോടൊപ്പം താമസിച്ചിരുന്ന മൂന്നു കെട്ടിടത്തിനാണ് തീപിടിച്ചത്. ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ അദ്ദേഹം ക്ലിനിക് നടത്തിയിരുന്നു. രണ്ടും മൂന്നും നിലകളിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം താമസിച്ചിരുന്നത്.

റെനിഗുണ്ട പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആരോഹൻ റാവു നൽകിയ വിവരമനുസരിച്ച്, കെട്ടിടത്തിന് തീപിടിച്ച വിവരം പുലർച്ചെ മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് ലഭിച്ചത്. വിവരം ലഭിച്ചയുടൻ അഗ്നിശമന സേനയെ അറിയിക്കുകയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

Leave a Comment

More News