ഫ്രറ്റേണിറ്റി കാമ്പസ് കാരവന് സമാപനം

ചിറ്റൂർ ഗവൺമെന്റ് കോളേജിൽ കാമ്പസ് കാരവന് യൂണിറ്റ് കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഷ്റഫ് കെ.കെ സംസാരിക്കുന്നു

പാലക്കാട്: രണ്ട് ദിവസമായി ജില്ലയിലെ കാമ്പസുകളിൽ ആവേശം തീർത്ത ഫ്രറ്റേണിറ്റി കാമ്പസ് കാരവന് സമാപനമായി. ചൊവ്വാഴ്ച രാവിലെ പട്ടാമ്പി എസ്.എൻ.ജി.എസ് കോളേജിലായിരുന്നു ആദ്യ പര്യടനം. സി.ഐയുടെ അനുമതി വേണമെന്ന് പറഞ്ഞ് പോലീസ് കാരവനെ കാമ്പസിന് മുന്നിൽ തടഞ്ഞു. പോലീസും ഫ്രറ്റേണിറ്റി പ്രവർത്തകരും വാക്കുതർക്കത്തിലായതിനെ തുടർന്ന് സി.ഐ സ്ഥലത്തെത്തി. തുടർന്ന് ഫ്രറ്റേണിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റി കാരവന് സ്വീകരണം നൽകി. സംസ്ഥാന സെക്രട്ടറിയേറ്റംഗം നുജൈം പി.കെ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറിയേറ്റംഗം ആബിദ് വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. സംഘടനയിലേക്ക് പുതുതായി കടന്നുവന്ന പ്രവർത്തകർക്ക് അംഗത്വ കാർഡ് നൽകി. യൂണിറ്റ് ഭാരവാഹികളായ റിഷാന, സഫ് വ,ഫാദിയ, മണ്ഡലം അസി.കൺവീനർ ഷിബിൻ എന്നിവർ സംസാരിച്ചു.

മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജ് യൂണിറ്റും കാരവന് സ്വീകരണം നൽകി. ജില്ല സെക്രട്ടറിയേറ്റംഗം റഷാദ് പുതുനഗരം, യൂണിറ്റ് ഭാരവാഹികളായ ഹസ്ന തസ്നി, സഫ് വാൻ എന്നിവർ സംസാരിച്ചു. അട്ടപ്പാടി ഗവ.ആർ.ജി.എം കോളേജിലാണ് കാരവന്റെ സമാപനം നടന്നത്. യൂണിറ്റ് ഭാരവാഹികൾ കാരവനിലെത്തിയ നേതാക്കളെ ഹാരമണിയിച്ച് സ്വീകരിച്ചു. യൂണിറ്റ് ഭാരവാഹികളായ ആഷിഖ്, ഷംന, നസീഫ് എന്നിവർ നേതൃത്വം നൽകി.

ജില്ല നേതാക്കളായ ഷബ്നം പി. നസീർ, ത്വാഹ, സാബിത്, അമീന,റസീന, സഫീദ എന്നിവർ രണ്ടാം ദിനത്തിലെ കാരവനിൽ അംഗങ്ങളായി. കാരവൻ എൻ.എസ്.എസ് ഒറ്റപ്പാലം, വിക്ടോറിയ കോളേജ്, ഗവ.ചിറ്റൂർ കോളേജ്, ഐഡിയൽ കോളേജ് ചെർപ്പുളശേരി എന്നിവിടങ്ങളിൽ ആദ്യ ദിനം പര്യടനം നടത്തിയിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News