ഇന്നത്തെ രാശിഫലം (സെപ്തംബര്‍ 28 ബുധന്‍)

ചിങ്ങം: പഴയ സഹപ്രവർത്തകരുമായി ബന്ധം പുതുക്കുന്ന ഒരു ഗംഭീരമായ ദിവസമായിരിക്കും ഇന്ന്. ബന്ധുക്കൾ നിങ്ങളെ സന്ദർശിച്ചേക്കാം. വളരെ സന്തോഷകരമായ ഒരു അവസരം നിങ്ങളുടെ വീട്ടിൽ ഉണ്ടാകാം. നിങ്ങൾ അതിഥികൾക്കായി നല്ല ഒരു വിരുന്നൊരുക്കിയേക്കും.

കന്നി: ഇന്ന് വ്യവസായവും സന്തോഷവും വളരെ സംതുലിതാവസ്ഥയിലായിരിക്കും. നിങ്ങൾ ഇന്നത്തെ അവസാനമില്ലാത്ത പാർട്ടി ആസ്വദിക്കും. സാമ്പത്തിക പ്രവാഹം നിങ്ങൾ അലസമായി ചിലവഴിക്കുന്ന സമയത്തിനനുസരിച്ച് ശരിയായ അനുപാതത്തിലായിരിക്കും. എന്നാൽ നിങ്ങൾ വളരെ വിവേകപൂർവം ചെലവഴിക്കുകയും അതിനെകുറിച്ച് ദുഃഖിക്കാതിരിക്കുകയും വേണം.

തുലാം: പണത്തിന്‍റേയും സാമ്പത്തിക ഇടപാടിന്‍റേയും കാര്യത്തില്‍ നിങ്ങള്‍ സൂക്ഷ്‌മതയും സത്യസന്ധതയും പുലര്‍ത്തുന്നയാളാണ്. ഒരു ബിസിനസ് സംരംഭത്തിന് ധനസഹായം ആവശ്യമായി വരികയാണെങ്കില്‍ ഇതിനേക്കാള്‍ നല്ലൊരു സമയമില്ലെന്ന് ഗണേശന്‍. നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകള്‍ കൊണ്ട് എളുപ്പത്തില്‍ ആളുകളില്‍ മതിപ്പുളവാക്കാന്‍ കഴിയും. ഇതിന് പ്രധാന കാരണം നിങ്ങളുടെ മികച്ച ആരോഗ്യനിലയും പിരിമുറുക്കമില്ലാത്ത മാനസികനിലയുമാണ്. വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ നിങ്ങള്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്നു. സങ്കീര്‍ണങ്ങളായ തീരുമാനങ്ങളില്‍ വേഗത്തിലും കൃത്യമായും എത്തിച്ചേരാന്‍ നിങ്ങള്‍ക്ക് കഴിയുന്നു. അതിന്‍റെ ഫലമായി നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കുന്നു. ഇന്നത്തെ ദിവസം വൈകുന്നേരത്തെ ഗംഭീരമായ സത്‌കാരത്തോടെ ആഘോഷിക്കുക.

വൃശ്ചികം: സംസാരവും കോപവും നിയന്ത്രിച്ച് വരുതിയില്‍ നിര്‍ത്താന്‍ ഗണേശന്‍ മുന്നറിയിപ്പ് നല്‍കുന്നു. വ്യാകുലതയും ഉദാസീനതയും ആയാസവും എല്ലാം ചേര്‍ന്ന് ഇന്ന് നിങ്ങളുടെ മനസിന് ശാന്തത കൈവരിക്കാന്‍ കഴിയില്ല. വാഹനമോടിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുക. ഇന്ന് എന്തെങ്കിലും ചികിത്സാനടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ അത് മാറ്റിവയ്‌ക്കുക. നിയമപരമായ കാര്യങ്ങളില്‍ ഇന്ന് ശ്രദ്ധപുലര്‍ത്തണം, അല്ലെങ്കില്‍ അവ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്‌ക്കുക. ഇന്ന് പ്രിയപ്പെട്ടവരുമായി നിസാര പ്രശ്‌നങ്ങളില്‍ നിങ്ങള്‍ ചൂടുപിടിച്ച തര്‍ക്കങ്ങള്‍ നടത്തും. സുഖാനുഭൂതികള്‍ക്കായി പണം വ്യയം ചെയ്യുന്നതുകൊണ്ട് ചെലവുകള്‍ വർധിക്കാം.

ധനു: ഇന്ന് പണം നിങ്ങൾ നന്നായി കൈകാര്യം ചെയ്യും. നിങ്ങളുടെ ജോലി വിജയകരമായി പൂർത്തിയാക്കുകയും മറ്റുള്ളവരെ സന്തോഷത്തോടെ സഹായിക്കുകയും ചെയ്യും. ബിസിനസുമായി ബന്ധപ്പെട്ട ചില സുപ്രധാന തീരുമാനങ്ങൾ ഇന്ന് എടുത്തേക്കാം. ബിസിനസിനായി നിങ്ങൾ യാത്ര ചെയ്യാം. കഴിവുകൊണ്ട് നിങ്ങളുടെ ബോസിനെ ആകർഷിച്ചതു കാരണം പ്രമോഷൻ സാധ്യത ഒഴിവാക്കാനാകില്ല.

മകരം: ഇത് നിങ്ങൾക്ക് മറ്റൊരു താത്‌കാലിക ദിവസമായിരിക്കും. എന്നിരുന്നാലും ബുദ്ധിപരമായ ജോലി ആവശ്യമുള്ള കാര്യങ്ങളിൽ മുൻകൈയെടുക്കേണ്ട സമയമാണിതെന്ന് തോന്നുന്നു. എഴുത്ത്, സാഹിത്യം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഈ ദിവസം നല്ലതാണ്. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉണ്ടായേക്കാവുന്ന ചില അനാരോഗ്യകരമായ സാഹചര്യങ്ങൾ ഇന്ന് നിങ്ങൾക്ക് കൈകാര്യം ചെയ്യേണ്ടി വന്നേക്കാം.

കുംഭം: ഇന്ന് നിങ്ങളുടെ ആരോഗ്യം അതിരുകടന്നതായിരിക്കില്ല. ഇത് നിങ്ങളെ അൽപം പ്രകോപിപ്പിക്കും. എന്നിരുന്നാലും കഠിനാധ്വാനം ചെയ്യുന്നതിൽ നിന്ന് ഇതിന് നിങ്ങളെ തടയാൻ കഴിയില്ല. ഇന്ന് നിങ്ങൾ ജോലിയിൽ മുഴുകാൻ സാധ്യതയുണ്ട്. നിങ്ങളുടെ അസുഖത്തെക്കുറിച്ച് ഇന്ന് നിങ്ങൾ എല്ലാം മറന്നേക്കാം. എന്നാൽ ഇത് നിങ്ങളുടെ മുതിർന്നവരെ തൃപ്‌തരാക്കണമെന്നില്ല. ഇന്ന് നിങ്ങളുടെ അസുഖം നിങ്ങളുടെ കാര്യക്ഷമത കുറയ്ക്കും.

മീനം: ആരോഗ്യത്തിന്‍റെയും ഭാഗ്യത്തിന്‍റെയും കാര്യത്തിൽ ഇത് ഒരു മിതമായ ദിവസം. ഇന്ന് അമിതമായ പരിശ്രമം ആവശ്യമായ ഏതെങ്കിലും തരത്തിലുള്ള ജോലി ഒഴിവാക്കാൻ നിങ്ങളോട് നിർദേശിക്കുന്നു. നിങ്ങൾ ഇന്ന് അതിന് തയാറായിരിക്കില്ല. പറഞ്ഞുവരുന്നത്, ഇന്ന് നിങ്ങൾക്ക് രക്ഷപ്പെടാനുള്ള വെല്ലുവിളികളൊന്നുമില്ല. എന്നാൽ പ്രതിഫലം ഒരുപോലെ സന്തോഷകരമായിരിക്കും/ സന്തുഷ്‌ടമായിരിക്കും.

മേടം: ഇന്ന് നിങ്ങളുടെ പ്രിയതമയെ പ്രീതിപ്പെടുത്താൻ ശ്രമിക്കും. അജ്ഞാതമായ കാരണങ്ങളാൽ ബന്ധുക്കളോടും സുഹൃത്തുക്കളോടും നിങ്ങൾക്കിന്ന് അത്ര പ്രീതി തോന്നാൻ സാധ്യതയില്ല. എന്തായാലും നിങ്ങൾക്ക് ഇന്ന് വൈകുന്നേരം ഒരു കൂട്ടായ്‌മയുണ്ടാക്കാനും പുതിയ സുഹൃത്തുക്കളെ നേടാനും കഴിഞ്ഞേക്കും.

ഇടവം: നിങ്ങളെ വളരെ തകർത്തേക്കാവുന്ന അതിശയങ്ങളായിരിക്കും ഇന്ന് സംഭവിക്കാൻ പോകുന്നത്. പ്രതീക്ഷകളും പദ്ധതികളുമൊന്നും വിചാരിച്ചതുപോലെ നടക്കുകയില്ല. വളരെ സങ്കീർണമായ പ്രശ്‌നങ്ങളും പ്രതിസന്ധികളും ദിവസം മുഴുവനും നിറഞ്ഞു നിൽക്കും. എന്തായാലും നിങ്ങൾ സ്ഥിരതയോടെ നിലകൊള്ളാൻ ശ്രമിക്കുകയും ശാന്തമായി മുന്നോട്ടു പോകുകയും ചെയ്യും.

മിഥുനം: ഇന്ന് നിങ്ങൾക്ക് വളരെ താൽപര്യമുള്ള കാര്യങ്ങൾക്കായി സമയം ചെലവഴിക്കാനായിരിക്കും താൽപര്യപ്പെടുന്നത്. ആവശ്യങ്ങളുള്ള ആളുകളെ സഹായിക്കാൻ നിങ്ങൾ ശ്രമിക്കുകയും വളരെ ഔദാര്യത്തോടെ പെരുമാറുകയും ചെയ്യും. നിങ്ങളുടെ ജീവകാരുണ്യ മനസ് സമൂഹത്തില് ഉന്നതമായ ഒരു സ്ഥാനം നൽകയും സ്വാഭിമാനം മെച്ചപ്പെടുത്തുകയും ചെയ്യും.

കര്‍ക്കടകം: എന്തോ ഒരു കാര്യം നിങ്ങളെ അസ്വസ്ഥനാക്കുന്നുണ്ട്. ഒരു പക്ഷേ നിങ്ങള്‍ക്ക് ഇപ്പോഴത്തെ ജോലിയിലുള്ള അസംതൃപ്‌തി ആകാം അത്. നിങ്ങൾ ഇതില്‍ കൂടുതല്‍ അര്‍ഹിക്കുന്നുണ്ട് എന്ന് നിങ്ങള്‍ക്ക് ബോധ്യമുണ്ട്. ഇതാണ് നിങ്ങളെ നിരാശനും അസ്വസ്ഥനും ആക്കുന്നത്. അത്തരം സാഹചര്യത്തില്‍ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തിനോക്കുക. ശാന്തത പാലിക്കാനും ജീവിതത്തിലെ നല്ല കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഗണേശന്‍ ഉപദേശിക്കുന്നു. അല്ലാത്തപക്ഷം വീട്ടില്‍ പ്രിയപ്പെട്ടവരുമായി നിങ്ങള്‍ കലഹമുണ്ടാക്കും. അങ്ങനെ വീട്ടിലെ വിഭവസമൃദ്ധമായ ഭക്ഷണം നിങ്ങള്‍ക്ക് നഷ്‌ടമായേക്കും. നിങ്ങള്‍ക്ക് പാചകമറിയാമെങ്കില്‍ വലിയ പ്രശ്‌നമില്ല. ചില്ലറ അസുഖങ്ങള്‍ക്ക് സാധ്യതയുള്ളതുകൊണ്ട് ആരോഗ്യത്തില്‍ ശ്രദ്ധിക്കുക.
Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News