ലഹരി വിരുദ്ധ പോരാട്ടങ്ങൾക്ക് വിദ്യാർത്ഥി യുവജനങ്ങൾ നേതൃത്വം നൽകണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

ലഹരി വിരുദ്ധ സദസ്സ് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുജാഹിദ് മേപ്പയ്യൂർ ഉദ്ഘാടനം ചെയ്യുന്നു.

അരിക്കുളം: ലഹരി വിരുദ്ധ പോരാട്ടങ്ങൾക് വിദ്യാർത്ഥി യുവജനങ്ങൾ നേതൃത്വം നൽകണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുജാഹിദ് മേപ്പയൂർ പറഞ്ഞു ഫ്രറ്റേണിറ്റി മൂവ്മെന്റ് കെ.പി.എം.എസ്‌.എം. സ്‌കൂൾ യൂണിറ്റ്‌ കമ്മിറ്റിയുടെ നേതൃതത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രതിജ്ഞ സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥികൾ ലഹരിക്ക് അടിമപ്പെട്ട് പോവുന്ന സാഹചര്യം ഇല്ലാതാക്കാൻ രക്ഷിതാക്കളും അധ്യാപകരും സദാ ജാഗ്രതയിലായിരിക്കണമെന്ന് പരിപാടിക്ക് ആശംസ അർപ്പിച്ചു സംസാരിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം മുബഷിർ ചെറുവണ്ണൂർ അഭിപ്രായപ്പെട്ടു.സ്‌കൂൾ പരിസരത്തു നടന്ന പരിപാടിയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് പേരാമ്പ്ര മണ്ഡലം കൺവീനർ മുഹമ്മദലി ഊട്ടേരി,കെ.പി.എം.എസ്.എം സ്‌കൂൾ യൂണിറ്റ്‌ പ്രസിഡൻ്റ് അമൻ തമീം എന്നിവർ സംസാരിച്ചു. സ്‌കൂൾ വിദ്യാർത്ഥി നിസ നിസാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Leave a Comment

More News