‘താജ്മഹൽ നിർമ്മിച്ചത് ഷാജഹാൻ അല്ല’; സുപ്രീം കോടതിയിൽ ഹര്‍ജി

ന്യൂഡൽഹി : താജ്മഹൽ നിർമ്മിച്ചത് ഷാജഹാൻ ആണെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്നും യഥാർത്ഥ ചരിത്രം പുറത്തുകൊണ്ടുവരാൻ സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. രജനീഷ് സിംഗ് ആണ് ഹർജി നൽകിയത്.

താജ്മഹൽ നിർമ്മിച്ചത് ഷാജഹാൻ ആണെന്ന് തെളിയിക്കുന്ന രേഖകളൊന്നും ലഭ്യമല്ലെന്ന് എൻസിഇആർടി തന്റെ വിവരാവകാശ ചോദ്യത്തിന് മറുപടി നൽകിയതായി അഭിഭാഷകൻ സമീർ ശ്രീവാസ്തവ മുഖേന സമർപ്പിച്ച ഹർജിയിൽ രജനീഷ് സിംഗ് പറയുന്നു. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയോട് വിവരാവകാശ നിയമപ്രകാരം മറ്റൊരു അപേക്ഷ നൽകിയെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മുഗൾ ചക്രവർത്തി ഷാജഹാന്റെ ഭാര്യ മുംതാസിന് 1631 മുതൽ 1653 വരെ 22 വർഷമെടുത്താണ് താജ്മഹലിന്റെ നിർമ്മാണം നടത്തിയത്.

സിംഗ് ഇതേ ആവശ്യമുന്നയിച്ച് അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. താജ്മഹലിൽ സീൽ ചെയ്ത 22 മുറികൾ പഠനത്തിനും പരിശോധനയ്ക്കുമായി തുറക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കോടതിയിൽ തീരുമാനമെടുക്കേണ്ട വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടി മേയ് 12-ന് സിംഗിന്റെ ഹർജി ഹൈക്കോടതി തള്ളി.

ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. മുഗൾ ഭരണാധികാരികൾ നിർമ്മിച്ച സ്മാരകങ്ങൾ ചരിത്ര സ്മാരകങ്ങളായി പ്രഖ്യാപിച്ചതിനെതിരെയും അദ്ദേഹം രംഗത്തെത്തി.

 

Print Friendly, PDF & Email

Leave a Comment

More News