ദമ്പതികളെ ആക്രമിച്ച് തീ കൊളുത്തി കൊന്ന പ്രതി ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളെ ചുറ്റിക കൊണ്ടടിച്ച് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി കിളിമാനൂർ മടവൂർ സ്വദേശി ശശിധരൻ നായര്‍ മരിച്ചു.

ശനിയാഴ്ചയാണ് അയല്‍‌വാസിയായ പ്രഭാകരക്കുറുപ്പിയെയും ഭാര്യ വിമലകുമാരിയെയും ഇയാൾ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പെട്രോളൊഴിച്ച് കത്തിച്ചത്. ആക്രമണത്തില്‍ ഇയാള്‍ക്ക് 85 ശതമാനം പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് ശശിധരൻ നായർ മരിച്ചത്. ഗൃഹനാഥനും ഭാര്യയും വീട്ടിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

Leave a Comment

More News