ഫൈൻ ആർട്സ് മലയാളം ഇരുപത്തിയൊന്നാം വയസ്സിലേക്ക്: ‘നിഴലാട്ടം’ നാടകം ഒക്ടോബര്‍ 8 ശനിയാഴ്ച വൈകീട്ട് 5 മണിക്ക്

ന്യൂജേഴ്‌സി: ഫൈൻ ആർട്സ് മലയാളം ക്ലബ്ബിന്റെ ഏറ്റവും പുതിയ നാടകം ‘നിഴലാട്ടം’ ഈ ശനിയാഴ്ച വൈകുന്നേരം 5 മണിക്കുള്ള സോഷ്യൽ അവറോടു കൂടി തുടങ്ങും. ക്ലബ്ബിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള റിഫ്രഷ്‌മെന്റോടു കൂടിയാണ് നാടകത്തിനു തുടക്കം. 5:25ന് ഓഡിറ്റോറിയത്തിൽ പ്രവേശനം. 5:30 ന് റവ. സാം ടി. മാത്യു (വികാരി, സെൻറ് പീറ്റേഴ്സ് മാർതോമ ഇടവക) ഉത്‌ഘാടനം നിർവഹിക്കും. തുടർന്ന് 15 മിനിട്ടു നീണ്ടുനിൽക്കുന്ന കൾച്ചറൽ പ്രോഗ്രാം. ജിനു വിശാലിന്റെ ഗാനം, ബിന്ധ്യ ശബരീനാഥിന്റെയും സംഘത്തിന്റെയും ഫോക് ഡാൻസ് എന്നിവ ഉൾപ്പെടും. 5:55 ന് നാടകാവതരണം. 6 മണിക്ക് നാടകം ആരംഭിക്കും. 9 മണിക്ക് തീരുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

പ്രവേശനം പാസ് മൂലമാണെന്ന് പ്രസിഡന്റ് ജോൺ സഖറിയാ (ക്രിസ്റ്റി), സെക്രട്ടറി റ്റീനോ തോമസ്, ട്രെഷറർ എഡിസൺ എബ്രഹാം എന്നിവർ അറിയിച്ചു. ഏറ്റവും വ്യത്യസ്തമായ സുവനീറും പ്രസിദ്ധീകരിക്കുന്നുണ്ട്. നാടക സംവിധാനം – രഞ്ജി കൊച്ചുമ്മൻ. രംഗത്ത് – സജിനി സഖറിയാ, സണ്ണി റാന്നി, റോയ് മാത്യു, ജോസുകുട്ടി വലിയകല്ലുങ്കൽ, ഷൈനി എബ്രഹാം, ഷിബു ഫിലിപ്പ്, ജയൻ ജോസഫ്, റ്റീനോ തോമസ്, ജോർജ് തുമ്പയിൽ, എഡിസൺ എബ്രഹാം, ജോർജ് മുണ്ടൻചിറ, ജോർജി സാമുവേൽ, റിജോ എരുമേലി, ജോസ് കാഞ്ഞിരപ്പള്ളി, ഡിജോ മാത്യു കലമറ്റം. സംഗീത നിർവഹണം – റീന മാത്യു. ലൈറ്റിംഗ് കണ്ട്രോൾ – ജിജി എബ്രഹാം, സ്റ്റീവൻ എബ്രഹാം. സ്റ്റേജ് മാനേജ്‌മന്റ് – ചാക്കോ ടി. ജോൺ, സണ്ണി റാന്നി, ജോർജ് തുമ്പയിൽ. വീഡിയോ നിർവഹണം രഞ്ജി കൊച്ചുമ്മൻ, റ്റീനോ തോമസ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ക്രിസ്റ്റി (ജോൺ സഖറിയാ), എഡിസൺ എബ്രഹാം.

രക്ഷാധികാരി പി ടി ചാക്കോ (മലേഷ്യ)യുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയും ഏറ്റവും സജീവമായി രംഗത്തുണ്ട്.

Print Friendly, PDF & Email

Leave a Comment

More News