ഡാളസ് ഡയനാമോസ് നാൽപ്പതാം വാർഷിക സൂപ്പർ ട്രോഫി ടൂർണമെന്റ് ഡാളസിൽ

ഡാളസ്: അമേരിക്കയിലെ ആദ്യത്തെ മലയാളി സോക്കർ ക്ലബായ ഡാളസ് ഡയനാമോസ് നാൽപ്പതാം വർഷത്തിലേക്ക് കടക്കുന്നു. ഇതോടനുബന്ധിച്ചു ഡാളസ് ഡയനാമോസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നാൽപ്പതാം വാർഷിക സൂപ്പർ ട്രോഫി സോക്കർ ടൂർണമെന്റിന്റെ വൻ ഒരുക്കങ്ങളും ഡാലസിൽ പൂർത്തിയായി വരുന്നു.

ഒക്ടോബർ 22, 23 തീയതികളിൽ റോക്ക് വാൾ ഇൻഡോർ സ്പോർട്സ് വേൾഡിലാണ് ടൂർണമെന്റ്.

സെവൻസ് ഫോർമാറ്റിൽ 35 പ്ലസ്, ഓപ്പൺ എന്നീ ഡിവിഷനുകളിൽ നടക്കുന്ന ടൂർണമെന്റിൽ അമേരിക്കയിലെ പ്രമുഖ മലയാളി ടീമുകൾ മാറ്റുരക്കും. 14 ടീമുകളെയാണ് ടൂർണമെന്റിൽ പങ്കെടുപ്പിക്കുക എന്ന് ഭാരവാഹികൾ അറിയിച്ചു. ഇനിയും പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ ഭാരവാഹികളുമായി ഉടൻ ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക്:
അനിൽ ജേക്കബ് 972 679 5305
ടൈറ്റസ് വർഗീസ് 214 886 7980
ബിനു തോമസ് 469 441 8264
മാറ്റ് ജേക്കബ് 469 348 4690
യൂജിൻ ജി 972 342 1151

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News