നാലംഗ ഇന്ത്യൻ കുടുംബത്തെ തട്ടികൊണ്ടുപോയ പ്രതി അറസ്റ്റിൽ

കാലിഫോര്‍ണിയ: നാലംഗ ഇന്ത്യൻ കുടുംബത്തെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോയ പ്രതിയെ ചൊവ്വാഴ്ച പോലീസ് അറസ്റ് ചെയ്തു.കുടുമ്പത്തിൻറെ ഡെബിറ്റ് കാർഡ് ഉപയോഗിച്ചതാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്. ഇയാൾ ഉപയോഗിച്ചിരുന്ന ട്രക് തട്ടികൊണ്ടുപോയ സ്ഥലത്തുനിന്നും മൂന്ന് മൈൽ ദൂരത്തിൽ തീ കത്തി കൊണ്ടിരുന്നതായും പോലീസ് കണ്ടെത്തി .

പ്രതിയെ പിടികൂടിയെങ്കിലും നാലംഗ ഇന്ത്യന്‍ കുടുംബത്തെ കുറിച്ച് വിവരമൊന്നും . ഇതുവരെ ലഭിച്ചിട്ടില്ല .പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്

എട്ട് മാസം പ്രായമുള്ള അരൂഹി ധേരിയെന്ന കുട്ടിയടക്കം നാലംഗ പഞ്ചാബി കുടുംബത്തെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്. കുട്ടിയുടെ മാതാവ് ജസ്ലീന്‍ കൗര്‍ (27), പിതാവ് ജസ്ദീപ് സിംഗ് (36), അമ്മാവന്‍ അമന്‍ദീപ് സിംഗ് (39) എന്നിവരെയാണ് മെര്‍സീഡ് കൗണ്ടിയിലെ അവരുടെ ബിസിനസ് സ്ഥാപനത്തിൽ നിന്നും തട്ടിക്കൊണ്ടു പോയത്.

തല മൊട്ടയടിച്ച ഒരു വ്യക്തിയാണ് സംഭവത്തിന് പിന്നിലുള്ളതെന്ന് പൊലീസ് നേരെത്തെ കണ്ടെത്തിയിരുന്നു..കുടുംബത്തെ തട്ടിക്കൊണ്ടു പോയതിന്റെ കാരണം വ്യക്തമല്ല. ഹെലികോപ്റ്ററുകളടക്കം തെരച്ചിലില്‍ സജീവമാണ്. സംഭവത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് അധിക്രതർ അഭ്യർത്ഥിച്ചിട്ടുണ്ട് .

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News