ഗ്ലാമർ വേഷം ധരിച്ചാൽ വീട്ടുകാർ തന്നെ മോശമായി ചിത്രീകരിക്കുമെന്ന് നടി അശ്വതി

കുടുംബവിളക്ക് സീരിയൽ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് നടി അശ്വതി. സീരിയലിൽ അനന്യ എന്ന ഡോക്ടർ കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്. ആതിര മാധവ് അവതരിപ്പിച്ച കഥാപാത്രം മാറിയതോടെയാണ് അശ്വതി അഭിനയിക്കാൻ തുടങ്ങിയത്. വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.

അതേസമയം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഗ്ലാമറസ് ഫോട്ടോഷൂട്ടിന് വിമർശനങ്ങൾ നേരിടേണ്ടി വന്നെന്നാണ് അശ്വതി ഇപ്പോൾ പറയുന്നത്. എം.ജി. ശ്രീകുമാർ അവതാരകനായ ‘പറയാം നേടാം’ എന്ന പരിപാടിയിൽ അതിഥിയായിരുന്നു അശ്വതി. എം.ജി.യുടെ ചോദ്യത്തിന് മറുപടി പറയവെയാണ് മോശം കമന്റുകളെ കുറിച്ച് അശ്വതി പറഞ്ഞത്.

ചിലർക്ക് ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകൾ ഇഷ്ടമല്ല. ചിലർക്ക് നാടൻ പെൺകുട്ടികളെയാണ് ഇഷ്ടം. വീട്ടിൽ അച്ഛനും അമ്മയുമായി ഒരു പ്രശ്നവുമില്ലെങ്കിലും ഞങ്ങളുടെ അടുത്ത ബന്ധുക്കളുടെ എതിർപ്പുണ്ട്. കുടുംബത്തിലുള്ളവർ ഇത്തരം കമന്റുകളുമായി വരാറുണ്ടെന്നും അശ്വതി പറയുന്നു. അടുത്തിടെ ഞാൻ റെഡ് കാർപെറ്റ് തീമിൽ ഒരു ഫോട്ടോ ഷൂട്ട് നടത്തി. കണ്ടിട്ട് നന്നായി എന്ന് പറഞ്ഞവരുണ്ട്. ചുരുക്കം ചിലര്‍ അതു വേണോ എന്ന് ചോദിച്ചു വരികയും ചെയ്തു.

ബോളിവുഡിലെ നടിമാരുടെ വസ്ത്രധാരണത്തില്‍ നിങ്ങള്‍ക്ക് കുഴപ്പങ്ങളൊന്നുമില്ലായിരുന്നോ, ഞങ്ങളിടുമ്പോഴാണോ പ്രശ്‌നമെന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. നമുക്ക് ചുറ്റുമുള്ളവരില്‍ എണ്‍പത്തഞ്ച് ശതമാനത്തോളം ആളുകളും നല്ലവരാണ്. എല്ലാത്തിനും പിന്തുണയാണ് കുടുംബവിളക്കിലുള്ള സഹപ്രവര്‍ത്തകരായ താരങ്ങള്‍ തരുന്നതെന്നും അശ്വതി പറയുന്നു. താന്‍ വിവാഹിതയാണ്. ഭര്‍ത്താവ് ബിസിനസുകാരനായ ദീപക് ചന്ദ്രദിവാകറാണ്. അദ്ദേഹം ഇവിടെ തന്നെയുണ്ടെന്ന് നടി വ്യക്തമാക്കുന്നു.

അശ്വതിയ്‌ക്കൊപ്പം നടി ശ്രീലക്ഷ്മിയും അതിഥിയായി ഷോയില്‍ എത്തിയിരുന്നു. എല്ലാ കാര്യങ്ങളും തുറന്ന് പറയുന്ന ശ്രീലക്ഷ്മിയോട് പഠിക്കുന്ന കാലത്തേ തുടങ്ങിയ പ്രണയത്തെ കുറിച്ചും എംജി ശ്രീകുമാര്‍ ചോദിച്ചു. ‘പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയം വളര്‍ന്ന് വിവാഹം വരെ എത്തി. എന്നിട്ട് അത് അടിച്ച് പിരിഞ്ഞ് പോയി. അതെന്തിനായിരുന്നു എന്നാണ്’, എംജി ചോദിച്ചത്. അവതാരകൻ്റെ ചോദ്യം കേട്ട് ഞെട്ടിയ ശ്രീലക്ഷ്മി തൻ്റെ പേരിൽ വന്ന വ്യാജ വാർത്തകളുടെ വിശദീകരണവും നല്‍കി.

തന്റെ പ്രണയത്തിൽ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്ന് ശ്രീലക്ഷ്മി പറയുന്നു. ‘അന്ന് തുടങ്ങിയ പ്രണയം ഇപ്പോഴും ഉണ്ട്. എന്നാൽ ഇടയ്ക്ക് ചില ഓൺലൈൻ വാർത്തകൾ എന്റെ വിവാഹമാണെന്ന് പറഞ്ഞു. തീയതി പുറത്തുവരുന്നത് വരെ ഞാൻ ഇതൊന്നും അറിഞ്ഞിരുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങള്‍ പിരിഞ്ഞു എന്ന വാർത്ത വന്നു. പക്ഷേ, ഞാൻ ഇപ്പോഴും പ്രണയത്തിലാണ്. മുമ്പ് തന്റെ പേരിൽ വാർത്തകൾ വന്നത് പോലെയല്ല. വിവാഹത്തെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. കല്യാണം ഉടൻ ഉണ്ടാവില്ലെന്നാണ് ശ്രീലക്ഷ്മി പറയുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News