നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഓണാഘോഷം പ്രൗഢഗംഭീരമായി

ചിക്കാഗോ: നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോ (എന്‍.എ.ജി.സി) യുടെ ഈ വര്‍ഷത്തെ ഓണാഘോഷം ഡെസ്പ്ലെയിന്‍സിലുള്ള പ്രയിരി ലേയ്ക്ക് കമ്മ്യൂണിറ്റി സെന്‍ററില്‍ വെച്ച് നടത്തപ്പെട്ടു.

പ്രസിഡന്റ് അരവിന്ദ് പിള്ളയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ശ്രേയ മഹേഷ് ഈശ്വര പ്രാര്‍ത്ഥനയും, സെക്രട്ടറി മഹേഷ് കൃഷ്ണന്‍ ഏവരേയും സ്വാഗതവും ചെയ്തു. പ്രസിഡന്റ് തന്‍റെ അദ്ധ്യക്ഷപ്രസംഗത്തില്‍, ഏവര്‍ക്കും ഓണാശംസകള്‍ നേരുകയും ഓണാഘോഷ പരിപാടി വിജയപ്പിക്കാന്‍ പ്രവര്‍ത്തിച്ച ഏവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു. ഓണാഘോഷ പരിപാടികള്‍ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ജി.കെ. പിള്ള ഉദ്ഘാടനം ചെയ്തു. തദവസരത്തില്‍ കെ.എച്ച്.എന്‍.എയുടെ വിവിധ കര്‍മ പരിപാടികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

കൂടാതെ, വിശിഷ്ടാതിഥികളായി വേള്‍ഡ് ഹിന്ദു പാര്‍ലമെന്‍റ് ചെയര്‍മാന്‍ മാധവന്‍ നായര്‍, കെ.എച്ച്.എന്‍.എ കണ്‍വന്‍ഷന്‍ ചെയര്‍മാര്‍ രഞ്ജിത് പിള്ള എന്നിവരും സന്നിഹിതരായിരുന്നു.

ലോകമെമ്പാടുമുള്ള ഹിന്ദു സമൂഹത്തെ ഏകീകരിക്കുവാനും അവര്‍ക്ക് ഒരു പുതിയ ദിശാബോധം നല്‍കുവാനും ലക്ഷ്യമിട്ട് ഒരു ലോക ഹിന്ദു പാര്‍ലമെന്‍റ് രൂപീകരിക്കണമെന്നുള്ള സ്വാമി സത്യാനന്ദ സരസ്വതി തിരുവടികളുടെ ആഗ്രഹം സാക്ഷാത്കരിക്കപ്പെടുകയാണെന്ന് മാധവന്‍ നായര്‍ പ്രത്യേകം എടുത്തു പറഞ്ഞു. 2023-ല്‍ ഹൂസ്റ്റണില്‍ വെച്ചു നടത്തുന്ന ഹിന്ദു സംഗമത്തെക്കുറിച്ചും കെ.എച്ച്.എന്‍.എയുടെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രഞ്ജിത് പിള്ള വിശദമായി സംസാരിക്കുകയും ഓണസന്ദേശം നല്‍കുകയും ചെയ്തു.

ഓണാഘോഷത്തോടനുബന്ധിച്ച് അത്തപ്പൂവിടല്‍, തിരുവാതിരകളി, വിവിധ നൃത്തനൃത്യങ്ങള്‍, ഗാനാലാപനം, അന്താക്ഷരി തുടങ്ങി വിവിധ പരിപാടികള്‍ അരങ്ങേറി.

തദവസരത്തില്‍ കെഎച്ച്.എന്‍.എയുടെ പ്രസിദ്ധീകരണമായ ‘അഞ്ജലി’യുടെ പ്രകാശനം ജി.കെ. പിള്ളയില്‍ നിന്നും അരവിന്ദ് പിള്ള സ്വീകരിച്ചുകൊണ്ട് നിര്‍വഹിച്ചു. ചടങ്ങില്‍ കെ.എച്ച്.എന്‍.എ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അനില്‍ പിള്ള, കൗണ്‍സില്‍ മെമ്പര്‍ സതീശന്‍ നായര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം വിജി നായര്‍, ട്രസ്റ്റി ബോര്‍ഡ് അംഗം പ്രസന്നന്‍ പിള്ള എന്നിവരും സന്നിഹിതരായിരുന്നു.

ഈ വര്‍ഷത്തെ ഓണാഘോഷം സ്പോണ്‍സര്‍ ചെയ്തത് സംഘടനയുടെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ കൂടിയായ എം.ആര്‍.സി. പിള്ളയായിരുന്നു. മറ്റു പരിപാടികള്‍ക്ക് രാജഗോപാലന്‍ നായര്‍, പ്രസാദ് പിള്ള, ചന്ദ്രന്‍ പിള്ള തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജോയിന്‍റ് സെക്രട്ടറി ദീപക് നായര്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment