ലോകം നമ്മെ നോക്കി ചിരിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു: ട്രംപ്

ഫ്ലോറിഡ: ലോകം അമേരിക്കയെ നോക്കി “ചിരിക്കുകയും പരിഹസിക്കുകയും” ചെയ്യുന്നു എന്ന് മുന്‍ യുസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പ്. “തകർച്ചയിലായ ഒരു രാഷ്ട്രത്തെ” പുനരുജ്ജീവിപ്പിക്കാന്‍ തന്റെ പിന്നില്‍ അണിനിരക്കാന്‍ ഹിസ്പാനിക് വോട്ടർമാരോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

മിയാമിയിലെ യാഥാസ്ഥിതിക നയങ്ങൾക്ക് ലാറ്റിനോ പിന്തുണ കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ടുള്ള ഒരു കോൺഫറൻസിൽ സംസാരിച്ച ട്രംപ്, ഹിസ്പാനിക് സമൂഹത്തെ പ്രശംസിച്ചുകൊണ്ടാണ് തന്റെ പ്രസംഗം ആരംഭിച്ചത്. അവരിൽ പലരും 2020 ൽ റെക്കോർഡ് സംഖ്യയിൽ അദ്ദേഹത്തിന് വോട്ട് ചെയ്തവരാണ്.

അമേരിക്കൻ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ മുൻ പ്രസിഡന്റ് സമൂഹത്തോട് അഭ്യർത്ഥിച്ചു. കാരണം, ലോകം നമ്മെ നോക്കി ചിരിക്കുകയാണ്, അവർ നമ്മളെ പരിഹാസത്തോടെയാണ് നോക്കിക്കാണുന്നത്, അദ്ദേഹം പറഞ്ഞു.

“ബൈഡൻ ഭരണത്തിന് കീഴിൽ നമ്മള്‍ മാന്ദ്യത്തിന്റെ ഒരു നാടായി മാറിയിരിക്കുന്നു. ഒരുപക്ഷേ വിഷാദം, അടിച്ചമർത്തൽ, ദുരിതം, ഭയം എന്നിവ” അദ്ദേഹം കൂട്ടിച്ചേർത്തു.

ഒന്നല്ല രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെട്ട ട്രംപ് 2020 ലെ അധികാരം നഷ്ടപ്പെട്ടതിനാൽ, 2024 ൽ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പദ്ധതിയിടുന്നു എന്ന ശക്തമായ സൂചനകളാണ് നൽകിയത്.

“ഇപ്പോൾ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ബൈഡൻ ഭരണകൂടം തനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. അതിന്റെ ഒരേയൊരു കാരണം ഞാന്‍ റിപ്പബ്ലിക്കൻമാരേയും ഡെമോക്രാറ്റുകളേയും ഒരുപോലെ കാണുന്നു. വോട്ടെടുപ്പിൽ എല്ലാവരേയും ഒരുപോലെ പരിഗണിക്കുന്നതിനാലാണ്,” ട്രംപ് പറഞ്ഞു.

താൻ പരാജയപ്പെട്ട 2020 ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്നതുൾപ്പെടെ മുൻ പ്രസിഡന്റിനെതിരെ നിരവധി അന്വേഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

2021 ജനുവരി 6 ലെ യുഎസ് ക്യാപിറ്റോള്‍ കലാപത്തെക്കുറിച്ചുള്ള ഒരു കോൺഗ്രസ് ഹിയറിംഗും, ജോ ബൈഡന്റെ വിജയത്തിന്റെ സ്ഥിരീകരണം താൽക്കാലികമായി തടയാന്‍ തന്റെ അനുയായികളോട് ആഹ്വാനം ചെയ്തതില്‍ ട്രം‌പിന്റെ പങ്കിനെക്കുറിച്ചുള്ള അന്വേഷണവും നടന്നുവരുന്നു.

Leave a Comment

More News