എസ്‌എഫ്‌ഐ പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥിയെ അകാരണമായി മര്‍ദ്ദിച്ച എസ് ഐയെ സസ്പെന്‍ഡ് ചെയ്തു

കൊച്ചി: സ്‌റ്റേഷനിൽ വെച്ച് വിദ്യാര്‍ത്ഥിയെ മർദിച്ച കോതമംഗലം എസ്‌ഐ മാഹിൻ സലിമിന് സസ്‌പെൻഷൻ. മാർ ബസേലിയോസ് കോളജിലെ വിദ്യാർത്ഥി റോഷനെ മർദ്ദിച്ചതിനാണ് എസ്ഐയെ എറണാകുളം റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്. എസ്എഫ്ഐ പ്രവർത്തകനാണ് റോഷന്‍. എസ്ഐ മാഹിൻ സലിം റോഷനെ മർദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

കോതമംഗലം തങ്കളത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഏതാനും വിദ്യാർഥികളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇക്കാര്യം അന്വേഷിക്കാൻ പുലർച്ചെ രണ്ട് മണിയോടെ സ്റ്റേഷനിലെത്തിയ റോഷനെ എസ്ഐ
മര്‍ദ്ദിച്ചെന്നാണ് പരാതി. മര്‍ദ്ദനമേറ്റ റോഷൻ ആശുപത്രിയിൽ ചികിത്സ തേടി.

Leave a Comment

More News