ആധാര്‍ കാര്‍ഡ് അപേക്ഷയില്‍ ഒപ്പിടണമെങ്കില്‍ ഹിജാബ് അഴിക്കണം; പാലക്കാട് നഗര സഭാ സെക്രട്ടറിക്കെതിരെ പ്രതിഷേധം

പാലക്കാട്: ആധാർ കാർഡിൽ ഒപ്പിടീക്കാനെത്തിയ മുസ്ലീം യുവതിയെ ഹിജാബ് അഴിച്ചാൽ മാത്രമേ ഒപ്പിടൂ എന്ന് പറഞ്ഞ് തിരിച്ചയച്ച പാലക്കാട് നഗരസഭാ സെക്രട്ടറിക്കെതിരെ പ്രതിഷേധം ശക്തമായി. നഗരസഭാ സെക്രട്ടറി അനിതാ ദേവിക്കെതിരെയാണ് കൗൺസിലർമാർ പ്രതിഷേധിച്ചത്.

സെക്രട്ടറിയുടെ ക്യാബിനിലെത്തി കൗൺസിലർമാർ പ്രതിഷേധിച്ചതോടെ സെക്രട്ടറി ക്ഷമാപണം നടത്തി ഒപ്പിട്ടു. പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Leave a Comment

More News