ദൈവത്തിന്റെ സ്വന്തം നാട് (ഓട്ടംതുള്ളല്‍)

കേട്ടില്ലെങ്കില്‍
കേട്ടോ! നമ്മുടെ
നാട്ടില്‍ നടക്കും
നരഹത്യയുടെ
നാറും കഥകള്‍ കേട്ടോ!

നരബലിയങ്ങനെ
നരഭോജനമങ്ങനെ!
കേട്ടവര്‍, കേട്ടവര്‍
ഓടിക്കൂടി
സാക്ഷര കേരള-
ജനതകള്‍ ഞെട്ടി
ഇല്ലില്ലിങ്ങനെ ഒന്ന്
കേട്ടിട്ടിതുവരെയന്നു-
ജനം!

പാവപ്പെട്ടവര്‍
ലോട്ടറി വിറ്റു
നടന്നവര്‍
അരചാണ്‍ വയറിന്
മുറവിളികൂട്ടി
നടന്നൊരു
നാരികളെ
വെട്ടിമുറിച്ച്
കറി ചട്ടീലാക്കീന്നൊരു കഥ!

ഭക്തികള്‍ മൂത്തൊരു
കൂട്ടര്‍! കുട്ടിച്ചോറാക്കി
കട്ടു മുടിച്ചു
കലി കയറും
നരബലിയുടെ നാടോ!
നമ്മുടെ നാട്!

എന്തൊരു മാറ്റം
നാട്ടില്‍!
കള്ളും, കഞ്ചാവും
പെണ്‍വാണിഭവും
തട്ടിപ്പും, വെട്ടിപ്പും
കൊട്ട്വേഷനുമങ്ങനെ!

കള്ളനു കൂട്ട്, കള്ളന്‍!
കുരുടന്റെ കണ്ണു
ചുഴിഞ്ഞെടുക്കും
ചതിയന്മാരെവിടയുമങ്ങനെ!
ചതിയുടെ ചുഴിയില്‍ വീണു പിടഞ്ഞു
ഗതികെട്ടൊരു ജീവിതമങ്ങനെ!

എന്തിനു പറയട്ടിവിടെ സുന്ദരമെന്ന്
വിദശികള്‍ വശേഷിപ്പിച്ചൊരു
ദൈവത്തിന്‍ സ്വന്തം നാട്-
നശിച്ചു നാറാണക്കല്ലായ്!

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News