കെഎസ്‌ആര്‍ടിസിയില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തയാളെ മറ്റു യാത്രക്കാര്‍ ഓടിച്ചിട്ടു പിടികൂടി

കൊല്ലം: ബസ്സില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത യാത്രക്കാരനെ കെ‌എസ്‌ആര്‍‌ടിസി ഡ്രൈവര്‍ കരണത്തടിച്ചു. കൊല്ലം ഏഴുകോണിലാണ് സംഭവം. യാത്രക്കാരന് പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ട വനിതാ കണ്ടക്ടറുടെ കൈ യാത്രക്കാരൻ തട്ടി മാറ്റി പുറത്തേക്ക് ഓടിയതോടെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

അതിനിടയിലാണ് ഡ്രൈവര്‍ യാത്രക്കാരന്റെ കരണത്തടിച്ചത്. തൊട്ടുപിന്നാലെ നാട്ടുകാരും യാത്രക്കാരനെ കൈയേറ്റം ചെയ്തു. ഏഴുകോണ്‍ പോലീസ് സംഭവസ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്താല്‍ 500 രൂപയാണ് പിഴ. എന്നാല്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരെ മര്‍ദിക്കാന്‍ നിയമമില്ലെന്ന് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

 

Print Friendly, PDF & Email

Leave a Comment

More News