അയൽവാസിയെ വെടിവച്ച കേസിൽ ഒരാൾ അറസ്റ്റിൽ

കൊട്ടാരക്കര: എയർഗൺ ഉപയോഗിച്ച് അയൽവാസിയെ വെടിവെച്ച് പരിക്കേൽപ്പിച്ച കേസിൽ പുലമൺ സ്വദേശി പ്രൈം അലക്‌സിനെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് 34 കാരനായ അഭിഭാഷകനായ മുകേഷിനെയാണ് അയല്‍‌വാസി അലക്സ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

ഇരുകുടുംബങ്ങളും തമ്മില്‍ നേരത്തെ മുതല്‍ പ്രശ്നങ്ങളുണ്ടായിരുന്നു. അതാണ് മുകേഷിന്റെ തോളിൽ വെടിയേറ്റ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.

ബുധനാഴ്‌ച രാത്രി അലക്‌സ് മുകേഷിനെ വിളിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് പറഞ്ഞു. എന്നാൽ, അത് മറ്റൊരു തർക്കത്തില്‍ കലാശിച്ചു. അതിനുശേഷമാണ് തന്റെ എയർഗണ്ണുമായി അലക്സ് തിരിച്ചെത്തി മുകേഷിനെ വെടിവച്ചതെന്ന് പറയുന്നു. ഇന്ന് (വ്യാഴാഴ്ച) ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇരുകുടുംബങ്ങളും ദീര്‍ഘനാളായി വഴക്കായിരുന്നു എന്നും, മുകേഷിന്റെ ഭാര്യാപിതാവ് അലക്‌സിനെ ഹെൽമറ്റ് കൊണ്ട് ആക്രമിച്ചതിന് നേരത്തെ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 324 പ്രകാരം അപകടകരമായ ആയുധങ്ങളോ മാർഗങ്ങളോ ഉപയോഗിച്ച് സ്വമേധയാ മുറിവേൽപ്പിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തു.

മുകേഷ് ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

 

Print Friendly, PDF & Email

Leave a Comment

More News