400 ഹിന്ദുക്കളെ കൂട്ട മതപരിവർത്തനം നടത്താന്‍ ശ്രമിച്ചതായി പരാതി

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ മംഗടാപുരത്തെ മാലിൻ ഗ്രാമത്തിൽ 400 ഹിന്ദു സമുദായക്കാരെ നിർബന്ധിച്ച് ക്രിസ്ത്യന്‍ മതത്തിലേക്ക് മതപരിവർത്തനം നടത്താന്‍ പ്രലോഭിപ്പിച്ചതായി പരാതി. കൊറോണ പകർച്ചവ്യാധിയുടെ സമയത്ത് ചിലർ തങ്ങളെ സഹായിച്ചെന്നും ഇപ്പോൾ അതേ ആളുകൾ തങ്ങളുടെ വീടുകളിൽ നിന്ന് ദേവീദേവന്മാരുടെ വിഗ്രഹങ്ങൾ/പ്രതിമകൾ നീക്കം ചെയ്യാൻ സമ്മർദ്ദം ചെലുത്തിയെന്നും ഇരകൾ ആരോപിച്ചു.

പോലീസ് പറയുന്നതനുസരിച്ച്, ഇരകൾ ബിജെപി നേതാവ് ദീപക് ശർമ്മയ്‌ക്കൊപ്പം എസ്‌പി ഓഫീസിലെത്തിയാണ് പരാതി നല്‍കിയത്. “മീററ്റിൽ 400 ഓളം ദളിത് വിഭാഗങ്ങളെ പ്രലോഭിപ്പിച്ച് ഭീഷണിപ്പെടുത്തിയാണ് ഹിന്ദു മതം മാറ്റുന്നത്. സെറ്റിൽമെന്റിലെ ജനങ്ങളെ സമ്മർദ്ദത്തിലാക്കുന്നു. ഹിന്ദുവിൽ നിന്ന് ക്രിസ്ത്യാനിയായി മാറാൻ പ്രലോഭിപ്പിച്ചു” എന്ന് പരാതിയില്‍ പറഞ്ഞു. ഈ മതപരിവർത്തന ഗൂഢാലോചന തടയാൻ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

വെള്ളിയാഴ്ച ചിലർ ഞങ്ങളുടെ ഓഫീസിലെത്തി പരാതി നൽകി. മാലിൻ ഗ്രാമത്തിലെ ജനങ്ങളെ ബലമായി മതം മാറ്റാൻ ഇതര മതസ്ഥർ ശ്രമിച്ചതായാണ് പരാതി. കേസ് ജിസ്റ്റർ ചെയ്ത് നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് എസ്പി പിയൂഷ് സിംഗ് പറഞ്ഞു. വിഷയം അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News