ഹാലോവിന്‍ കാഴ്ചകള്‍ (ഓട്ടംതുള്ളല്‍)

ചെകുത്താന്‍ വിളയാടും നാട്
ദൈവത്തിന്‍ സ്വന്തം നാട്!
പുരുഷ വിളയാട്ടം മാറി
നാവിനു നീളം കൂടിയ
നാരികള്‍ യക്ഷികളായി
ചുറ്റിനടന്നു!

സരിതയും
സ്വപ്നയുമൊക്കെ
ഒരുക്കിയ വഴികളിലങ്ങനെ
നൂതന യക്ഷികള്‍
നിന്നുവിളങ്ങി
കഷായം ഗ്രീഷ്മ,
സൈനയിഡു ജോളി
എന്തിനു നരഭോജി
ലൈലാമാരങ്ങനെ!

ഉഗ്രവിഷം ചീറ്റും
പെണ്‍ പാമ്പുകള്‍
പത്തിവടര്‍ത്തി ആടും
നമ്മുടെ നാടോ
ദൈവത്തിന്‍ നാട്?

ഹലോവിനു നൂതന നിറമേകും
നമ്മുടെ നാട്,
നശിച്ചു നാറാക്കല്ലായി
ചെകുത്താന്‍ കയറിയ നാട്!

ഹണികളെവിടയുങ്ങനെ ചാറ്റിചീറ്റി
മണികളടിച്ചു മാറ്റും ചെറ്റകള്‍!
തണുംചാരി നിന്നവരൊക്കെ
മാനംപോയി ചുറ്റി നടന്നു!

അടിമുടിയങ്ങനെ
തട്ടിപ്പിന്‍ ചുഴിയില്‍ മുങ്ങിതാഴും
നമ്മുടെ നാട് പിശാചിന്‍
നാടല്ലെന്നുണ്ടോ!!

എന്തിനു വെറുമൊരു
ആഘോഷ, ഹലൊവിന്
നമ്മുടെ നാട്ടില്‍
നിത്യഹലോവിന്‍
വിളയാട്ടമതങ്ങനെ!!

Leave a Comment

More News