ജമ്മു കശ്മീരിലെ പൂഞ്ചിൽ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി; ഒരു ഭീകരൻ കൊല്ലപ്പെട്ടു

ജമ്മു (ജെ&കെ): ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിലെ നിയന്ത്രണ രേഖയിൽ വൻ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം വ്യാഴാഴ്ച പരാജയപ്പെടുത്തി. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു നുഴഞ്ഞുകയറ്റക്കാരൻ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെ 10 മണിയോടെ പൂഞ്ച് സെക്ടറിലെ നിയന്ത്രണ രേഖയിൽ ചിലരുടെ സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ട സൈനികർ നിരീക്ഷിച്ചതായി സൈനിക വക്താവ് അറിയിച്ചു.

ആളുകൾ നിയന്ത്രണ രേഖ കടന്ന് ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുകയായിരുന്നുവെന്ന് വക്താവ് പറഞ്ഞു. “നുഴഞ്ഞുകയറ്റക്കാരെ സൈന്യം നേരിടുകയും സൈന്യത്തിന് നേരെ അവര്‍ വെടിയുതിർക്കുകയും ചെയ്തു. തുടർന്നുള്ള വെടിവയ്പ്പിൽ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. രണ്ട് എകെ 47 റൈഫിളുകൾ, ഒരു പിസ്റ്റൾ, മറ്റ് യുദ്ധസമാന ആയുധങ്ങളും കണ്ടെടുത്തു. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ നടക്കുന്നുണ്ട്,” വക്താവ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News