മലിനീകരണം രൂക്ഷം: നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഗാസിയാബാദ് ഭരണകൂടത്തിന്റെ ഉത്തരവ്

ഗാസിയാബാദ്: കാലാവസ്ഥയിൽ ഈർപ്പത്തിന്റെ സാന്നിധ്യത്തെ തുടർന്ന് ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിൽ എക്യുഐ 450 ആയി ഉയർന്നു. മലിനീകരണ തോത് മോശമായ സാഹചര്യത്തിൽ സ്‌കൂളുകൾ അടച്ചിടാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടപ്പോൾ മറുവശത്ത് ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് നടന്നുകൊണ്ടിരിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ ഉടന്‍ നിർത്തിവെക്കാൻ മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു.

അതേസമയം, മലിനീകരണം പരത്തുന്ന എല്ലാ യൂണിറ്റുകളും പൂർണമായി അടച്ചുപൂട്ടാൻ നിർദേശം നൽകിയിട്ടുണ്ടെങ്കിലും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിനു ശേഷവും നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ പണി തുടരുകയാണ്. ജില്ലാ ഭരണകൂടം, ഗാസിയാബാദ് വികസന അതോറിറ്റി, മുനിസിപ്പൽ കോർപ്പറേഷൻ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ ഉദ്യോഗസ്ഥർക്ക് ജില്ലയിൽ പ്രവർത്തിക്കുന്ന ഈ മലിനീകരണം വ്യാപിപ്പിക്കുന്ന എല്ലാ യൂണിറ്റുകളിലും നിയന്ത്രണമില്ല.

ഈ യൂണിറ്റുകൾക്കെതിരെ കർശന നടപടിയും സ്വീകരിക്കുന്നില്ല. കാലാവസ്ഥയുടെ അവസ്ഥ നോക്കുമ്പോൾ, ശനി, ഞായർ ദിവസങ്ങളിൽ മൂന്ന് പേപ്പർ മില്ലുകൾ അടച്ചിട്ടിട്ടുണ്ടെന്നും 70-80 പേപ്പർ മില്ലുകൾ ബുധൻ, വ്യാഴം ദിവസങ്ങളിൽ അടഞ്ഞുകിടക്കുന്നുണ്ടെന്നും ഗാസിയാബാദ് എഡിഎം വിപിൻ കുമാർ പറഞ്ഞു. നോട്ടീസ് നൽകിയിട്ടും പ്രവർത്തിക്കുന്ന സൈറ്റുകൾക്കും ചലാൻ ചുമത്തുമെന്നും എഡിഎം അറിയിച്ചു.

ഇത്തരം പ്രവൃത്തികൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഏത് നിർമാണസ്ഥലം നടക്കുന്നുണ്ടെങ്കിൽ പിഴ ഈടാക്കുമെന്നും അഡ്‌മിനിസ്‌ട്രേഷൻ ഓഫീസർമാർ പറഞ്ഞതായി എഡിഎം അറിയിച്ചു.

“ഇതുവരെ, മുനിസിപ്പൽ കോർപ്പറേഷനും ജിഡിഎയും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി 15.5 ലക്ഷം പിഴയീടാക്കി. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ, മലിനീകരണത്തിന് കാരണമാകുന്ന ഇത്തരം പ്രവൃത്തികളിൽ നിന്ന് 12.5 ലക്ഷം രൂപ അധികമായി പിരിച്ചെടുത്തു. ഇവർക്കെല്ലാം എതിരെ കർശന നടപടിയെടുക്കുന്നുണ്ട്. മലിനീകരണം പരത്തുന്ന പ്രവൃത്തികൾ എല്ലാ ഉദ്യോഗസ്ഥരും നിരീക്ഷിക്കുന്നു. സർക്കാർ നിർമ്മാണ പ്രവർത്തനങ്ങൾ ഒഴികെയുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങൾക്കും പൂർണ്ണ നിരോധനമുണ്ട്, ” എഡി‌എം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News