കത്ത് തയാറാക്കുകയോ ഒപ്പിടുകയോ ചെയ്‌തിട്ടില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: ആരോഗ്യമേഖലയിലെ ഒഴിവുകളുടെ പട്ടിക ആവശ്യപ്പെട്ട് കത്തയച്ചിട്ടില്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. കത്ത് തയ്യാറാക്കുകയോ ഒപ്പിടുകയോ ചെയ്തിട്ടില്ല. കത്തിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് മേയർ ഇക്കാര്യം പറഞ്ഞത്.

സംഭവവുമായി ബന്ധപ്പെട്ട് തന്റെ ഓഫീസ് സ്റ്റാഫിനെക്കുറിച്ച് യാതൊരു സംശയവുമില്ല. ഓഫീസില്‍ ക്രമക്കേട് നടന്നുവെന്നതിൽ സംശയമില്ല. ഇക്കാര്യത്തിൽ തനിക്ക് ഒന്നും മറച്ചുവെക്കാനില്ല. മേയറുടെ ഓഫീസോ താനോ കത്ത് നൽകിയിട്ടില്ല. കത്തിന്റെ ഉറവിടം പരിശോധിക്കണം. മേയറുടെ ഓഫീസിനെയും തന്നെയും അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നതായി ആര്യ രാജേന്ദ്രൻ പറഞ്ഞു.

കത്ത് ഉപയോഗിച്ച് ചില ആളുകൾ അധിക്ഷേപിക്കാൻ ശ്രമിക്കുന്നു. കത്ത് വ്യാജമാണോയെന്ന് അന്വേഷണത്തിലൂടെ കണ്ടെത്താനാകും. ലെറ്റർപാഡില്‍ കൃത്രിമം നടന്നതായി സംശയിക്കുന്നുണ്ട്. കത്തിൽ എഡിറ്റിംഗ് നടന്നോയെന്നും സംശയിക്കുന്നു. നിയമനത്തിന് കത്ത് നൽകുന്ന രീതി സിപിഎമ്മിനില്ല. കത്തിൻറെ യഥാർത്ഥ പകർപ്പ് ആരും കണ്ടതായി അറിയില്ല. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്താണ് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും മേയർ പറഞ്ഞു.

മാധ്യമങ്ങൾ കള്ളനെ പിന്തുടരുന്നതുപോലെയാണ് പെരുമാറുന്നത്. അത് ശരിയല്ല. ഇക്കാര്യത്തിൽ മാധ്യമ പ്രവർത്തകരുടെ ഇടപെടൽ കൗതുകകരമാണ്. അധികാരം ഏറ്റെടുത്തതു മുതൽ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട്. തനിക്കു നേരെയുള്ള രാഷ്ട്രീയ ആരോപണങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ ഉയർന്നിട്ടുള്ള കത്ത് വിവാദം.

തൊഴിൽ നിയമങ്ങൾ സർക്കാരുമായി കൂടിയാലോചിച്ചാണ് അവശേഷിക്കുന്നത്. മുഖ്യമന്ത്രിയും തദ്ദേശവകുപ്പ് മന്ത്രിയും ചേർന്ന് എടുത്ത തീരുമാനമാണ്. റിക്രൂട്ട്‌മെന്റ് സുതാര്യമായി നടത്തും. ഡിജിറ്റൽ സിഗ്നേച്ചർ ഇല്ല. അവൻ അവിടെ ഇല്ലെങ്കിൽ, അവൻ സാധാരണയായി ഫയലുകൾ മെയിൽ ചെയ്യുക, ഒപ്പിടുക, തിരികെ മെയിൽ ചെയ്യുക. ഒരിക്കൽ മാത്രമേ അങ്ങനെ ചെയ്തിട്ടുള്ളൂ. ഗ്രൂപ്പിൽ പങ്കുവെച്ച കത്ത് പാർട്ടി അന്വേഷിക്കുമെന്നും മേയർ വ്യക്തമാക്കി.

മുഖ്യമന്ത്രിയും തദ്ദേശ വകുപ്പ് മന്ത്രിയും ആലോചിച്ചെടുത്ത തീരുമാനമാണ് നിയമനങ്ങള്‍ എം‌പ്ലോയ്മെന്റിന് വിട്ടത്. സുതാര്യമായി മാത്രമേ നിയമനങ്ങള്‍ നടത്തൂ. താൻ സ്ഥലത്തില്ലെങ്കിൽ ഫയലുകൾ മെയിൽ ചെയ്‌തിട്ട് ഒപ്പിട്ട് തിരിച്ച് മെയിൽ ചെയ്യുന്നതാണ് പതിവ്. അല്ലാതെ ഡിജിറ്റല്‍ ഒപ്പ് രീതി ഇല്ല. ഒരൊറ്റ പ്രാവശ്യമേ അതു വേണ്ടിവന്നുള്ളൂ. കത്ത് ഗ്രൂപ്പിൽ ഷെയർ ചെയ്‌തത് സംബന്ധിച്ച് പാർട്ടി അന്വേഷണം നടത്തുമെന്നും മേയർ വ്യക്തമാക്കി.

മേയറുടെ ന്യായീകരണങ്ങൾ ബാലിശം; ആര്യ രാജേന്ദ്രൻ മാപ്പ് പറയണം: കെ സുധാകരൻ

കണ്ണൂർ : കോർപ്പറേഷൻ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്റെ ന്യായീകരണങ്ങൾ ബാലിശമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മേയറുടെ വിശദീകരണത്തിന് വില കല്പിക്കുന്നില്ല. തിരുവനന്തപുരം മേയർക്ക് തെറ്റും ശരിയും മനസിലാക്കാനാകുന്നില്ല. കത്തയച്ച സംഭവത്തിൽ തെളിവുകളെല്ലാം പുറത്തു വന്നുവെന്നും ഗുരുതരമായ തെറ്റാണ് ആര്യ ചെയ്‌തതെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

തെറ്റ് ചെയ്യുന്നത് സർക്കാരിന്റെ പൊതു രീതിയാണിത്. ബന്ധുക്കളെയും പാർട്ടിക്കാരെയും സർക്കാർ വിവിധ വകുപ്പുകളിൽ കുത്തി നിറയ്ക്കുകയാണ്. മേയർ പൊതുസമൂഹത്തോട് മാപ്പ് പറയണം. അല്ലെങ്കിൽ രാജിവയ്ക്കണമെന്നും കെപിസിസി പ്രസിഡൻറ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News