ഷിനു ജോർജ് സൈമൺ (45) കണക്ടിക്കട്ടിൽ നിര്യാതനായി

ന്യൂയോർക്ക് : അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖനും ഫോമയുടെ മുൻ ഓഡിറ്ററുമായ പി. .റ്റി. തോമസിൻറെ മകൾ ഡോക്ടർ ലിസ്റ്റി തോമസിന്റെ ഭർത്താവ് ഷിനു ജോർജ് സൈമൺ (45 വയസ്സ്) ചൊവ്വാഴ്ച രാവിലെ നിര്യാതനായി. കണക്‌ടിക്കട്ടിൽ ബ്രിഡ്‌ജ്‌പോർട്ട് ഒപ്ടിമസ് ഹെൽത്ത് സെന്ററിൽ അഡ്മിനിസ്ട്രേറ്റർ ആയി ജോലി ചെയ്‌യുകയായിരുന്നു. രാവിലെ ഓഫീസിൽ എത്തിയ ഷിനുവിന് ഹൃദയസ്തംഭനം മൂലം മരണം സംഭവിക്കുകയായിരുന്നു.

തിരുവനന്തപുരം കൊല്ലശ്ശേരിൽ ശ്രി എബ്രഹാം അന്നമ്മ സൈമൺ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ഷിനു. നൈജീരിയയിൽ 1977 ൽ ആയിരുന്നു ജനനം. മക്കൾ: ലുക്ക് ജോർജ് സൈമൺ, തോമസ് ഇമ്മാനുവേൽ സൈമൺ, സേലാ ആൻ സൈമൺ

സംസ്കാര ശുശ്രൂഷയുടെ ക്രമീകരണം പിന്നീട് അറിയിക്കുന്നതാണ്

Print Friendly, PDF & Email

Related posts

Leave a Comment