ഫ്രറ്റേണിറ്റി മൂവ്മെന്റ് റിസർവേഷൻ സമ്മിറ്റിന് തുടക്കമായി

ഫ്രറ്റേണിറ്റി മൂവ്മെന്റ് റിസർവേഷൻ സമ്മിറ്റ് മുൻ യു. ജി. സി ചെയർമാൻ സുഖതോ തോറാട്ട് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: അവകാശം, ആത്മാഭിമാനം, സാമൂഹിക നീതി എന്ന ആശയങ്ങളെ അടിസ്ഥാനമാക്കി ന്യായമായ പങ്കാളിത്തവും പ്രാതിനിധ്യവും എന്ന തലക്കെട്ടിൽ മൂവ്മെൻറ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് അൽ ഹറമൈൻ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടത്തുന്ന റിസർവേഷൻ സമ്മിറ്റ് ആരംഭിച്ചു.

സംവരണത്തെ ആധികാരികമായി വിശകലനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ പരിപാടിയായ റിസർവേഷൻ സമ്മിറ്റ് യു ജി സി മുൻ ചെയർമാൻ ഡോ. സുഗതോ തൊറാട്ട് ഉദ്ഘാടനം നിർവഹിച്ചു. സംവരണത്തെ കുറിച്ചുള്ള പൊതു ധാരണകൾ എത്രമാത്രം ദുർബലമാണെന്ന് തൊറാട്ട് വ്യക്തമാക്കി. പൊതുമേഖലയിൽ മാത്രമല്ല സ്വകാര്യ വിദ്യാഭ്യാസ, ഉദ്യോഗ മേഖലകളിലും സംവരണം സ്ഥാപിച്ചെടുക്കേണ്ടതുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിർഭാഗ്യവശാൽ ഇന്ത്യയിലെ വൈവിധ്യങ്ങൾ പോലും വിവേചന വൽക്കരിക്കപ്പെട്ടിരിക്കുന്നു എന്ന് വിലയിരുത്തുകയുണ്ടായി.

ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്കും സംഘടനകൾക്കും സംവരണത്തെ അഡ്രസ്സ് ചെയ്യുവാനുള്ള ധൈര്യമില്ല. നിലവിൽ ഉണ്ടായിട്ടുള്ള സാഹചര്യത്തെ മറികടക്കാൻ ഇന്ത്യയിൽ ഓൾ ഇന്ത്യ കാസ്റ്റ് മൂവ്മെൻറ് കൊണ്ട് മാത്രമേ സാധ്യമാവുകയുള്ളൂ എന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച മുൻ മന്ത്രി നീല ലോഹിതദാസ് നാടാർ അഭിപ്രായപ്പെട്ടു.

വെൽഫെയർ പാർട്ടി കേരള വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കരിപ്പുഴ,വുമൺ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ്,എഫ് ഐ ടി യു കേരള പ്രസിഡണ്ട് ജ്യോതി ദാസ് പറവൂർ,അസറ്റ് ചെയർമാൻ കെ ബിലാൽ ബാബു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള സംസ്ഥാന പ്രസിഡണ്ട് നജ്ദ റൈഹാൻ അധ്യക്ഷത വഹിച്ചു.റിസർവേഷൻ സമ്മിറ്റ് ഡയറക്ടർ കെ കെ അഷ്റഫ് സ്വാഗതവും ഫ്രറ്റേണിറ്റി മൂവ്മെൻറ് കേരള സെക്രട്ടറി ലത്തീഫ് പി എച്ച് നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News