‘യു.എ ബീരാൻ – സർഗ്ഗാത്മകതയുടെ രാഷ്ട്രീയ കാലം’ പ്രകാശനം ചെയ്തു

ഷാർജ: കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച അന്തരിച്ച യു.എ.ബീരാൻ സാഹിബിന്റെ ജീവിതത്തെ ആസ്പദമാക്കി ബഷീർ രണ്ടത്താണി രചിച്ച, ‘യു.എ.ബീരാൻ, സർഗ്ഗാത്മകതയുടെ രാഷ്ട്രീയ കാലം’ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.

മലയാള പുസ്തകശാലകൾ ഉൾക്കൊള്ളുന്ന ഏഴാം നമ്പർ ഹാളിലെ റൈറ്റേഴ്സ് ഫോറത്തിൽ ജന നിബിഡമായ സദസ്സിൽ ചന്ദ്രിക മുൻ പത്രാധിപർ നവാസ് പൂനൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.സി.സി. വൈസ് പ്രസിഡണ്ടും മുൻ എം.എൽ.എയുമായ വി.ടി. ബൽറാമിൽ നിന്ന് ബീരാൻ സാഹിബിന്റെ പുത്രൻ യു.എ. നസീർ ആദ്യ പ്രതി ഏറ്റുവാങ്ങി.

ദുബൈ പോലീസ് ചീഫ് അബ്ദുള്ള അൽ ഫലാസി, എ.പി. ഷംസുദ്ദിൻ ബിൻ മുഹിയുദീൻ, യൂത്ത് ലീഗ് സംസ്ഥാന ജന: സെക്രട്ടറി പി.കെ. ഫിറോസ്, ഡോ. അൻവർ അമീൻ, അഡ്വ: ഹാരിസ് ബീരാൻ, പുത്തൂർ റഹ്മാൻ, പി.കെ. അൻവർ നഹ, ഡോ. സിദ്ദീഖ് അഹമ്മദ്, ഇക്ബാൽ മാർക്കോണി, ഫാരിസ് ഫൈസൽ, ബക്കർ ഹാജി, മൻസൂർ പള്ളൂർ തുടങ്ങിയവർ ആശംസയർപ്പിച്ചു.

ഷെരീഫ് സാഗർ, എം.എ. സുഹൈൽ, അഡ്വ.എൻ.എ.കരീം, കെ.എം.ഷാഫി, ഷെരീഫ് കാരന്തൂർ, നാസർ പൊന്നാട് തുടങ്ങി നിരവധി എഴുത്തുകാർ സന്നിഹിതരായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News